Photo: twitter.com|IndianFootball
മാലി: എട്ടാം സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കാനായി ഇന്ത്യ ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. ഫൈനലില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ശേഷം പിന്നീടുള്ള മത്സരങ്ങളില്‍ വിജയം നേടി ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശനം നേടിയത്. രാത്രി 8.30 നാണ് മത്സരം.
ഇന്ന് വിജയം നേടിയാല്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ കിരീടമാകുമിത്. 2019-ലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. ഇന്ത്യയേക്കാള്‍ 61 റാങ്ക് പുറകിലാണ് നേപ്പാള്‍. ഗ്രൂപ്പ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ നേപ്പാളിനെ കീഴടക്കിയിരുന്നു. ഇതിനകം നാലുഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നില്‍നിന്ന് നയിക്കുന്നത്. നേപ്പാളിനെതിരേ ഒന്നും മാലദ്വീപിനെതിരേ രണ്ടും ഗോള്‍ നേടിയ ഛേത്രി മികവു തുടര്‍ന്നാല്‍ സാഫ് കപ്പ് ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തും.
ഗ്രൂപ്പ് ഘട്ടത്തില്‍ നാലു കളിയില്‍ രണ്ടുവീതം ജയവും സമനിലയും വഴി എട്ടു പോയന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഏഴു പോയന്റുമായി നേപ്പാള്‍ രണ്ടാം സ്ഥാനക്കാരായി. ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യന്‍ ടീം ഗോള്‍ കണ്ടെത്തിത്തുടങ്ങിയത് ശുഭസൂചനയാണ്. പരിക്കേറ്റ മധ്യനിര താരം ബ്രാണ്ടന്‍ ഫെര്‍ണാണ്ടസും ചുവപ്പുകാര്‍ഡ് കണ്ട പ്രതിരോധനിരതാരം സുഭാശിഷ് ബോസും ഇന്ത്യന്‍നിരയിലുണ്ടാകില്ല.
നേപ്പാള്‍ മികച്ചരീതിയിലാണ് കപ്പില്‍ തുടങ്ങിയെങ്കിലും അവസാന രണ്ടു കളിയില്‍ പ്രകടനം മോശമായി. സാധ്യത ടീം: (ഇന്ത്യ): ഗുര്‍പ്രീത് സിങ്, പ്രീതം കോട്ടാല്‍, രാഹുല്‍ ഭെക്കെ, ചിങ്ലെന്‍സന സിങ്, മന്ദര്‍ റാവു, സുരേഷ് സിങ്, അനിരുദ്ധ് ഥാപ്പ, അപുയ, സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്, മുഹമ്മദ് യാസിര്‍.
Content Highlights: India seek eighth SAFF Championships title and first trophy under stimac in final against Nepal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..