Photo: ANI
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം തവണയും എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്ബോള്‍ ടീം. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ പാലസ്തീന് ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് (4-0) ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടിലേക്ക് വഴിയൊരുങ്ങിയത്.
ഇത് അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത ഉറപ്പാക്കുന്നത്. യോഗ്യതാ റൗണ്ടിലെ ആറ് ഗ്രൂപ്പുകളിലെ ഗ്രൂപ്പ് ജേതാക്കള്‍ നേരിട്ട് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. ഇതോടൊപ്പം ഗ്രൂപ്പുകളിലെ മികച്ച പോയന്റ് നിലയുള്ള അഞ്ച് രണ്ടാം സ്ഥാനക്കാര്‍ക്കും യോഗ്യത ഉറപ്പാണ്. ഇതോടെയാണ് ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങളും ജയിച്ച് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.
ചൊവ്വാഴ്ച യോഗ്യതാ റൗണ്ടിലെ മത്സരത്തില്‍ ഹോങ് കോങ്ങിനെ നേരിടാനിറങ്ങും മുമ്പ് തന്നെ ഫൈനല്‍ റൗണ്ടിന് യോഗ്യത ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കായി. ആദ്യകളിയില്‍ കംബോഡിയയെ തോല്‍പ്പിച്ച സുനില്‍ ഛേത്രിയും സംഘവും രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനെ സഹല്‍ അബ്ദുസമദിന്റെ ഇഞ്ചുറി ടൈം ഗോളില്‍ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ ഇന്ത്യക്കും ഹോങ് കോങ്ങിനും ആറ് പോയന്റ് വീതമാണ്. എന്നാല്‍, ഗോള്‍ശരാശരിയില്‍ ഇന്ത്യ രണ്ടാമതാണ്.
Content Highlights: India Qualify For Asian Cup With One Match Left
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..