സെൽഫ് ഗോൾ വില്ലനായിട്ടും ഒമാനെ സമനിലയില്‍ തളച്ച് ഇന്ത്യ


2 min read
Read later
Print
Share

2019ൽ നടന്ന ലോകകപ്പ് യോഗ്യതാ ഫുട്ബോളിൽ ഇന്ത്യ ഒമാനോട് പരാജയപ്പെട്ടിരുന്നു

ഇന്ത്യ-ഒമാൻ മത്സരത്തിൽ നിന്ന്. Photo Courtesy: twitter

ദുബായ്: പതിനാറു മാസങ്ങള്‍ക്കുശേഷം കളത്തിലിറങ്ങിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് കരുത്ത് തെളിയിച്ചു. ദുബായ് മക്തൂക്കം ബിന്‍ റാഷിദ് സ്‌റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ കരുത്തരായ ഒമാനെ ഇന്ത്യ സമനിലയില്‍ തളച്ചു (1-1). ഇന്ത്യ ഫിഫ റാങ്കിങ്ങില്‍ നൂറ്റിനാലാം സ്ഥാനക്കാരും ഒമാന്‍ എണ്‍പത്തിയൊന്നാം റാങ്കുകാരുമാണ്. 2019ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എണ്‍പത്തിരണ്ടാം മിനിറ്റ് വരെ ലീഡ് നേടിയ ഇന്ത്യ ഒടുവില്‍ ഒമാനോട് തോല്‍ക്കുകയായിരുന്നു.

നാല്‍പത്തിരണ്ടാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ചിങ്‌ലെന്‍സാന സിങ്ങിന്റെ കാലില്‍ നിന്ന് വീണ സെല്‍ഫ് ഗോളിലാണ് ഇന്ത്യ ലീഡ് വഴങ്ങിയത്. അമ്പത്തിയഞ്ചാം മിനിറ്റില്‍ മന്‍വീര്‍ സിങ് ഇന്ത്യയ്ക്കുവേണ്ടി സമനില നേടി.

സാഹിര്‍ അല്‍ അഗ്ബാരി ബോക്‌സിലേയ്ക്ക് തൊടുത്ത ഒരു ത്രൂബോള്‍ കൈപ്പിടിയിലാക്കുന്നതില്‍ ഗോളി അമരീന്ദര്‍ പരാജയപ്പെട്ടു. തെന്നിത്തെറിച്ച പന്ത് ചിങ്‌ലെന്‍സാനയുടെ കാലില്‍ ഇടിച്ച് നേരെ വലയിലേയ്ക്ക്.

ഒരു ഗോള്‍ ലീഡ് വഴങ്ങിയാണ് രണ്ടാം പകുതി തുടങ്ങിയതെങ്കിലും ഏറെ വൈകാതെ തന്നെ ഇന്ത്യ തിരിച്ചടിച്ചു. അമ്പത്തിയഞ്ചാം മിനിറ്റില്‍ അശുതോഷ് മേത്ത പന്ത് ബോക്‌സിന്റെ അറ്റത്ത് ബിപിന്‍ സിങ്ങിന് പന്തെത്തിച്ചു. ബിപിന്‍ ബോക്‌സില്‍ മന്‍വീറിനെ ലാക്കാക്കി ഒന്നാന്തരമൊരു ക്രോസ് പായിച്ചു. മന്‍വീറിന് പിഴച്ചില്ല. ഹെഡ്ഡര്‍ ലക്ഷ്യം തെറ്റാതെ വലയില്‍.

കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ ഒമാന്‍ വീണ്ടും ലീഡ് നേടാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പിന്നീട് ഇന്ത്യന്‍ പ്രതിരോധത്തെയും ഗോളി അമരീന്ദറിനെയും മറികടക്കാന്‍ കഴിഞ്ഞില്ല. അറുപത്തിമൂന്നാം മിനിറ്റില്‍ അബ്ദുള്ള അബ്ദുള്‍ഗഫൂറിന്റെ വളഞ്ഞുപുളഞ്ഞു പാഞ്ഞുവന്ന ഒരു ക്രോസ് ഇടത്തോട്ട് ഡൈവ് ചെയ്താണ് അമരീന്ദര്‍ തട്ടിയകറ്റിയത്. നാലു മിനിറ്റിനുള്ളില്‍ ഇസാം അല്‍ സാബിയുടെ ഒരു ഷോട്ടും ഒന്നാന്തരമായാണ് അമരീന്ദര്‍ വഴിതിരിച്ചുവിട്ടത്.

ഇതിനിടയില്‍ എഴുപത്തിയൊന്നാം മിനിറ്റില്‍ മന്‍വീറിന് മറ്റൊരു ഹെഡ്ഡര്‍ അവസരം കൂടി ലഭിച്ചു. അശുതോഷ് മേത്തയുടെ ക്രോസിന് മന്‍വീര്‍ ചാടി തലവെച്ചെങ്കിലും പന്ത് ക്രോസ് ബോറിന് മുകളിലൂടെ പറന്നു.

സുനില്‍ ഛേത്രിക്ക് പകരം സന്ദേശ് ജിംഗന്‍ നയിച്ച ടീമില്‍ ആറു പേരാണ് അരങ്ങേറ്റം കുറിച്ചത്. അശുതോഷ് മേത്ത, ചിങ്‌ലെന്‍സാന സിങ്, സുരേഷ് വാങ്ജാം, ബിപിന്‍ സിങ്, ജെക്‌സണ്‍ സിങ്, ആകാശ മിശ്ര എന്നിവര്‍.

2019 നവംബറിലാണ് ഇന്ത്യ ഇതിന് മുന്‍പ് ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനെതിരേ.

Content Highlights: India Oman international Friendly Football Match

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
axel witsel

1 min

15 വര്‍ഷത്തെ കരിയറിന് വിരാമം, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് അക്‌സല്‍ വിറ്റ്‌സെല്‍

May 13, 2023


Sabitra Bhandari shines again Gokulam Kerala FC beat Sports Odisha

1 min

വനിതാ ലീഗില്‍ വീണ്ടും എട്ട് ഗോളടിച്ച് ഗോകുലം, രണ്ടാം ജയം

Apr 29, 2023


Lionel Messi

3 min

പകരക്കാരനായി തുടങ്ങി പകരക്കാരില്ലാത്ത താരമായി; ഫുട്‌ബോള്‍ മിശിഹായ്ക്ക് ഇന്ന് പിറന്നാള്‍

Jun 24, 2022

Most Commented