Photo: Getty Images
ദോഹ: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപയ്ക്ക് കോവിഡ്. ലോകകപ്പ്, ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഖത്തറിലുള്ള താരം ടീം ഹോട്ടലിലെ മുറിയില്‍ ഐസൊലേഷനിലാണ്.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി കുശാല്‍ ദാസാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരേ നടന്ന മത്സരത്തിന് ഒരു ദിവസം മുമ്പ് ബുധനാഴ്ചയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇക്കാരണത്താലാണ് താരത്തിന് ഖത്തറിനെതിരേ കളിക്കാന്‍ സാധിക്കാതിരുന്നത്.
ഇന്ത്യന്‍ ജേഴ്‌സിയില്‍ 20-ലേറെ മത്സരങ്ങള്‍ കളിച്ച മിഡ്ഫീല്‍ഡറായ ഥാപ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളാണ്.
ഖത്തറിനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങള്‍ ആണ് ബാക്കിയുള്ളത്. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് ഏഷ്യന്‍ കപ്പ് 2023-ന് യോഗ്യത നേടുകയാണ് ലക്ഷ്യം.
Content Highlights: India midfielder Anirudh Thapa tests Covid-19 positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..