വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി


എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയരായ വിയറ്റ്‌നാം ഇന്ത്യയെ തകര്‍ത്തത്

Photo: twitter.com/IndianFootball

ഹോ ചി മിന്‍ സിറ്റി: വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയരായ വിയറ്റ്‌നാം ഇന്ത്യയെ തകര്‍ത്തത്. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയിലെ തോങ് നാട്ട് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

വിയറ്റ്‌നാമിനായി ഫാന്‍ വാന്‍ ഡുക്, എന്‍ഗുയെന്‍ വാന്‍ ടോവാന്‍, എന്‍ഗുയെന്‍ വാന്‍ ക്യൂയത്ത് എന്നിവര്‍ ഗോളടിച്ചു. മത്സരത്തില്‍ മികച്ച ടീമിനെ അണിനിരത്തിയിട്ടും ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ആദ്യ ഇലവനില്‍ മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്ദുള്‍ സമദും ഇടം നേടി.



മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ വാന്‍ ഡുക്കിലൂടെ വിയറ്റ്‌നാം ലീഡെടുത്തു. കോര്‍ണറിലൂടെയാണ് ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കില്‍ നിന്ന് പന്ത് സ്വീകരിച്ച വാന്‍ ഡുക്ക് മികച്ച ഒരു വോളിയിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ വിയറ്റ്‌നാം ഈ ഗോളിന്റെ ബലത്തില്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിയറ്റ്‌നാം വീണ്ടും വെടിപൊട്ടിച്ചു. ഇത്തവണ വാന്‍ ടോവാനാണ് സ്‌കോര്‍ ചെയ്തത്. ഉയര്‍ന്നുവന്ന പാസ് സ്വീകരിച്ച ടോവാന്‍ പ്രതിരോധതാരം അന്‍വര്‍ അലിയെ കബിളിപ്പിച്ച് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ കീഴ്‌പ്പെടുത്തിക്കൊണ്ട് വലകുലുക്കി. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു.

71-ാം മിനിറ്റില്‍ വാന്‍ ക്യൂയത്തിലൂടെ വിയറ്റ്‌നാം ഗോള്‍നേട്ടം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പ്രതിരോധതാരം സന്ദേശ് ജിംഗാന്റെ ഹെഡ് ക്ലിയറന്‍സില്‍ നിന്ന് പന്ത് സ്വീകരിച്ച ക്യൂയത്ത് ലക്ഷ്യം കണ്ടു. 86-ാം മിനിറ്റില്‍ മറ്റൊരു മലയാളി താരമായ രാഹുല്‍.കെ.പി പകരക്കാരനായി ഗ്രൗണ്ടിലിറങ്ങി.

കഴിഞ്ഞ സൗഹൃദമത്സരത്തില്‍ റാങ്കിങ്ങില്‍ പിറകിലുള്ള സിങ്കപ്പൂരുമായി ഇന്ത്യ സമനിലയില്‍ പിരിഞ്ഞിരുന്നു.

Content Highlights: india vs vietnam, indian football, india football, sports news, football, football news, news, sport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented