അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യയെ എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് തകര്‍ത്ത് യു.എസ്


Photo:twitter.com/IndianFootball

ഭുവനേശ്വര്‍: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ യു.എസ് എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് ആതിഥേയരായ ഇന്ത്യയെ കീഴടക്കി. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

മത്സരത്തില്‍ കരുത്തരായ യു.എസ്സിനെതിരേ പൊരുതാന്‍ പോലുമാവാതെ ഇന്ത്യ പതറി. യു.എസ്സിനായി മെലിന ആഞ്ജലിക്ക റെബിംബാസ് ഇരട്ടഗോള്‍ നേടി. ഷാര്‍ലറ്റ് റൂത്ത് കോലര്‍, ഒനെയ്ക പലോമ ഗമേറോ, ജിസെലി തോംപ്‌സണ്‍, എല്ല എംറി, ടെയ്‌ലര്‍ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും ലക്ഷ്യം കണ്ടു.



ഇന്ത്യയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ല. മത്സരത്തിലുടനീളം യു.എസ്സാണ് ആധിപത്യം പുലര്‍ത്തിയത്. 14 ഷോട്ടുകളാണ് ടീം ഇന്ത്യന്‍ പോസ്റ്റിലേക്ക് അടിച്ചത്. മത്സരത്തില്‍ 79 ശതമാനം പന്ത് കൈവശം വെച്ചതും സന്ദര്‍ശകര്‍ തന്നെ.

ഈ ജയത്തോടെ ഗ്രൂപ്പ് എ യില്‍ യു.എസ് ഒന്നാമതെത്തി. ബ്രസീല്‍ രണ്ടാം സ്ഥാനത്തും മൊറോക്കോ മൂന്നാമതുമാണ്. ഇന്ത്യ നാലാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ മൊറോക്കോയാണ് ഇന്ത്യയുടെ എതിരാളി.

Content Highlights: india vs usa, under 17 football, under 17 womens football india, india vs usa u 17 football, u17wwc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented