അണ്ടര്‍ 17 വനിത ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്, രണ്ടാം മത്സരത്തിലും തോല്‍വി


എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.

Photo: twitter.com/IndianFootball

ഭുവനേശ്വര്‍: അണ്ടര്‍ 17 വനിത ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ മൊറോക്കോയാണ് ഇന്ത്യയെ കീഴടക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.

മൊറോക്കോയ്ക്ക് വേണ്ടി ദോഹ എല്‍ മദാനിയും യാസ്മിന്‍ സൗഹിറും ദ്യേന ചെറിഫും ലക്ഷ്യം കണ്ടു. ശക്തരായ മൊറോക്കോയ്‌ക്കെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ മൊറോക്കോയെ ഗോള്‍രഹിത സമനിലയില്‍ പിടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ മൊറോക്കോ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.



51-ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. പെനാല്‍ട്ടിയിലൂടെ ദോഹയാണ് ഗോളടിച്ചത്. പിന്നാലെ 62-ാം മിനിറ്റില്‍ യാസ്മിനും ലക്ഷ്യം കണ്ടു. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ദ്യേന ചെറിഫും ഗോളടിച്ചതോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചു.

ആദ്യമത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് യു.എസ്സിനോട് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ബ്രസീലാണ് ഇന്ത്യയുടെ എതിരാളി. ഒക്‌ടോബര്‍ 17 നാണ് മത്സരം. നിലവില്‍ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഗ്രൂപ്പ് എ യില്‍ അവസാന സ്ഥാനത്താണ്

Content Highlights: under 17 womens world cup, u17 football, india vs morocco, indian under 17 womens football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented