Photo: twitter.com/IndianFootball
തിംഫു: 2023 അണ്ടര്‍ 16 സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഭൂട്ടാനാണ് ഇത്തവണ സാഫ് കപ്പിന് വേദിയായത്.
ഇന്ത്യയ്ക്ക് വേണ്ടി എട്ടാം മിനിറ്റില്‍ ഭരത് ലയ്‌റെന്‍ജാമും 74-ാം മിനിറ്റില്‍ ലെവിസ് സാങ്മിന്‍ലുണ്ണും ഗോളടിച്ചു. ബംഗ്ലാദേശിനെതിരേ ഇന്ത്യ സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. ഇഷ്ഫാഖ് അഹമ്മദാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ടൂര്‍ണമെന്റാണ് നടന്നത്. അന്ന് ശ്രീലങ്കയില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം നേടിയിരുന്നു.
അണ്ടര്‍ 16 ഫോര്‍മാറ്റില്‍ ഇതുവരെ നാല് തവണയാണ് സാഫ് കപ്പ് ഫുട്‌ബോള്‍ നടന്നത്. 2011-ല്‍ പാകിസ്താന്‍ കിരീടം നേടി. 2013-ല്‍ ഇന്ത്യയും 2015-ല്‍ ബംഗ്ലാദേശും കിരീടത്തില്‍ മുത്തമിട്ടു. എട്ടുവര്‍ഷത്തിനുശേഷമാണ് വീണ്ടും അണ്ടര്‍ 16 സാഫ് കപ്പ് ഫുട്‌ബോള്‍ നടന്നത്. 2017, 2018, 2019 വര്‍ഷങ്ങളില്‍ അണ്ടര്‍ 15 മത്സരങ്ങളാണ് നടന്നത്.
Content Highlights: India emerge SAFF U16 champions by beating Bangladesh in final
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..