ഫുജയ്‌റ: ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച രാത്രി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാനെതിരേ അഭിമാന ജയവുമായി ഇന്ത്യന്‍ യുവനിര.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം. 

ഫുജയ്‌റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റഹീം അലിയിലൂടെ ഇന്ത്യ ലീഡെടുത്തു. 

പിന്നാലെ 38-ാം മിനിറ്റില്‍ വിക്രം പ്രതാപ് ഇന്ത്യയുടെ ലീഡുയര്‍ത്തി. 

അതേസമയം മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ വാലീദ് അല്‍ മുസല്‍മിയാണ് ഒമാന്റെ ആശ്വാസ ഗോള്‍ നേടിയത്. 

ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Content Highlights: india beat oman in afc u 23 asian cup qualifiers