Photo: twitter.com/IndianFootball
ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ മ്യാന്‍മാറിനെ കീഴടക്കി. മണിപ്പൂരിലെ ഖുമാന്‍ ലാംപാക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം.
ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ബോക്‌സിലേക്ക് വന്ന ക്രോസ് മ്യാന്‍മാര്‍ പ്രതിരോധതാരം രക്ഷപ്പെടുത്തിയെങ്കിലും പന്ത് റാഞ്ചിയെടുത്ത ഥാപ്പ ഗോളടിക്കുകയായിരുന്നു.
മത്സരത്തിലുടനീളം ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തിയത്. ആറുതവണ ലക്ഷ്യത്തിലേക്ക് ഇന്ത്യ ഷോട്ടുതിര്‍ത്തെങ്കിലും ഒരിക്കല്‍ മാത്രമാണ് ലക്ഷ്യം നേടാനായത്. നിരവധി അവസരങ്ങളാണ് ഇന്ത്യ തുലച്ചത്. അടുത്ത മത്സരത്തില്‍ കിര്‍ഗിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. മാര്‍ച്ച് 28 ന് വൈകിട്ട് ആറുമണിക്കാണ് മത്സരം.
അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇഗോര്‍ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ഇന്ത്യ. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കളിമികവ് പുറത്തെടുക്കാന്‍ മ്യാന്‍മാറിനെതിരായ മത്സരത്തിലൂടെ താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
Content Highlights: india beat myanmar in tri nation football tournament
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..