Photo: special arrangement
തൃശൂര്‍: നമ്മളെ എല്ലാവര്ക്കും അറിയാമെന്നുള്ള ധാരണയൊന്നും വേണ്ടെന്നും അതിനെച്ചൊല്ലി അഹങ്കരിക്കരുതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും നടനുമായ ഐ.എം വിജയന്.
ഒട്ടുമിക്കയാളുകള്‍ക്കും തന്നെ അറിയാമെന്നുള്ള ധാരണ പഠിച്ച സ്കൂളില്‍ നിന്നു തന്നെ തെറ്റിയതിന്റെ അനുഭവം കൂടി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ചൊവ്വാഴ്ച താന്‍ പഠിച്ച തൃശൂര്‍ സി.എം.എസ് ബോയ്സ് സ്കൂള്‍ പ്രിന്‍സിപ്പാളിനെ കാണാനെത്തിയതായിരുന്നു വിജയന്. താരത്തെ തിരിച്ചറിഞ്ഞ കുട്ടികളില്‍ പലരും ഓട്ടോഗ്രാഫിനായി ചുറ്റും കൂടി. ഏറെ പണിപ്പെട്ടാണ് അദ്ദേഹം പ്രിന്‍സിപ്പാളിനെ കണ്ട് മടങ്ങിയത്. തിരികെപ്പോരാന്‍ കാറില്‍ കയറിയപ്പോഴാണ് വിജയന് പോലും ഞെട്ടിപ്പോയ സംഭവം ഉണ്ടായത്. ഒരു സ്കൂള്‍ കുട്ടി വന്ന് നേരെ അദ്ദേഹത്തോട് ചോദിച്ചത് 'അങ്കിളാരാണെന്നാണ്.'
ഒരു കാര്യത്തിലും നമ്മള് അഹങ്കരിക്കാന്‍ പാടില്ലെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഇതെന്നാണ് വിജയന് ഈ സംഭവത്തെ കുറിച്ച് മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചത്. ''നമ്മള് ഒട്ടും അഹങ്കരിക്കരുത്, നമ്മള് വലിയ ആളാണ് നമ്മളെ എല്ലാവരും അറിയും എന്നുള്ള വിചാരമൊന്നും ഉണ്ടാകാന്‍ പാടില്ല. എനിക്ക് ആ പയ്യന്റെ ചോദ്യം വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. അത്രയും നിഷ്കളങ്കമായാണ് അവനാ ചോദ്യം ചോദിച്ചത്. പഠിച്ച സ്കൂളില്‍ നിന്ന് വീണ്ടും ഒരു പാഠം കൂടി പഠിക്കാന്‍ എനിക്കായി.'' - വിജയന് പറഞ്ഞു.
Content Highlights: im vijayan shares his experience after visiting his old school
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..