IM Vijayan with Football Legends
കൊച്ചി: ഇന്ത്യന്‍ ഇതിഹാസം ഐ.എം വിജയന്‍ വീണ്ടും മൈതാനത്തേക്കിറങ്ങുന്നു. ദുബായിലെ അല്‍ വാസല്‍ സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി 28-ന് നടക്കുന്ന ചാരിറ്റി സൗഹൃദ മത്സരത്തിലാണ് ഐ.എം വിജയന്‍ വീണ്ടും ബൂട്ടുകെട്ടിയിറങ്ങുന്നത്. സൗഹൃദമത്സരമെങ്കിലും ബ്രസീലിയന്‍ ഇതിഹാസങ്ങളാണ് വിജയനെ നേരിടാന്‍ എതിര്‍പ്പാളയത്തിലുള്ളത്. ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡീന്യോ, റോബര്‍ട്ടോ കാര്‍ലോസ്, റൊമാരിയോ, റിവാള്‍ഡോ, കഫു എന്നിങ്ങനെ ഒരുപിടി താരങ്ങളുണ്ട്.
.jpeg?$p=18e9167&&q=0.8)
വേള്‍ഡ് കപ്പ് സ്റ്റാര്‍സ് ടീമും ഏഷ്യന്‍ സ്റ്റാര്‍സ് ടീമും തമ്മിലാണ് സൗഹൃദമത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ബ്രസീലിയന്‍ ഇതിഹാസങ്ങളെല്ലാം വോള്‍ഡ് കപ്പ് സ്റ്റാര്‍സ് ടീമിനായി ബൂട്ടുകെട്ടുമ്പോള്‍ ഐ.എം വിജയന്‍ ഏഷ്യന്‍ സ്റ്റാര്‍സ് ടീമിനായി കളത്തിലിറങ്ങും. ഏഷ്യന്‍ ടീമിലെ ഏക ഇന്ത്യന്‍ താരമാണ് ഐ.എം വിജയന്‍. കുവൈത്തിന്റെ അബ്ദുല്ല വബ്രാന്‍, ഇറാഖ് താരം നാഷത് അക്രം, ഒമാന്റെ അഹ്‌മദ് കാനോ എന്നിവരും ഏഷ്യന്‍ സ്റ്റാര്‍സിന് കരുത്ത് പകരും. ദുബായിലെ അല്‍ വാസല്‍ സ്‌റ്റേഡിയത്തിലാണ് ഇതിഹാസങ്ങളുടെ പോരാട്ടം.
ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമാണിതെന്നും ഫുട്‌ബോള്‍ ലോകം കണ്ട ഇതിഹാസങ്ങള്‍ക്കൊപ്പം പന്തുതട്ടുകയെന്നത് ദൈവം തന്ന അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും ഐ.എം വിജയന്‍ പ്രതികരിച്ചു.
Content Highlights: im vijayan play against brazilian legends
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..