Photo: twitter.com|IndianFootball
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ കലാവധി സെപ്റ്റംബര്‍വരെ നീട്ടി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി വെള്ളിയാഴ്ചയാണ് കാലാവധി നീട്ടിയത്.
അതേസമയം കരാര്‍ അവസാനിച്ച ടെക്നിക്കല്‍ ഡയറക്ടര്‍ ഡോറു ഐസക്കിന്റെ കരാര്‍ പുതുക്കിയില്ല. പകരം സാവിയോ മെദീരയെ ഇടക്കാല ടെക്നിക്കല്‍ ഡയറക്ടറായി നിയമിച്ചു.
സ്റ്റിമാച്ചിന്റെ കരാര്‍ മെയ് 15-ന് അവസാനിച്ചിരുന്നു. ഇന്ത്യന്‍ ടീം 2022 ലോകകപ്പ് - 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് കരാര്‍ നീട്ടിയത്.
2019 മെയിലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ പരിശീലിപ്പിച്ചയാളാണ് സ്റ്റിമാച്ച്.
Content Highlights: Igor Stimac Tenure As Indian Football Coach Extended by AIFF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..