കൊല്‍ക്കത്ത: ഐഎഫ്എ ഷീല്‍ഡ് ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരള ക്ലബ്ബ് ഗോകുലം എഫ്‌സിക്ക് സമനില. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ബിഎസ്എസ് സ്‌പോര്‍ടിങ് ആണ് ഗോകുലത്തെ സമനിലയില്‍ പിടിച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

42-ാം മിനിറ്റില്‍ ഗോകുലത്തിന്റെ പിഴവില്‍ നിന്നാണ് ബിഎസ്എസ് ലീഡെടുത്തത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഗോകുലത്തിന് സമനില കണ്ടെത്താനായി. ഗോകുലത്തിന്റെ ഘാന സ്‌ട്രൈക്കര്‍ റഹീം ഒസുമാനുവാണ് ഗോള്‍ കണ്ടെത്തിയത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗോകുലം കിദ്ദെര്‍പുരിന് എതിരെ വന്‍ വിജയം നേടിയിരുന്നു. എതിരില്ലാത്ത ഏഴു ഗോളിനായിരുന്നു വിജയം. ഇനി ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരത്തില്‍ കിദ്ദെര്‍പുരും ബിഎസ്എസ് സ്‌പോര്‍ട്ടിങും മത്സരിക്കും.

Content Highlights: IFA Shield Gokulam Kerala Football