കൊല്‍ക്കത്ത: ഐ.എഫ്.എ. ഷീല്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ കന്നിയങ്കത്തില്‍ ഗോകുലം കേരള എഫ്.സി.ക്ക് തോല്‍വി. ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലൂടെ യുണൈറ്റഡ് സ്‌പോര്‍ട്സ് ക്ലബ്ബാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. 

സമനിലയിലേക്കെന്നു തോന്നിച്ച മത്സരത്തിന്റെ 93-ാം മിനിറ്റിലാണ് ബ്രൈറ്റ് മിഡില്‍ട്ടണിലൂടെ യുണൈറ്റഡ് സ്‌പോര്‍ട്സ് ക്ലബ്ബ് വിജയം സ്വന്തമാക്കിയത്.

പുതിയ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസയുടെ കീഴില്‍ കളിക്കാനിറങ്ങിയ ആദ്യമത്സരത്തില്‍ തന്നെ ടീമിന് തോല്‍വി നേരിട്ടു.

Content Highlights: IFA Shield Gokulam Kerala FC lost the match against United SC