കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയ കനേഡിയൻ താരം ഇയാന്‍ ഹ്യൂമിന് വന്‍ പിന്തുണയുമായി ആരാധകര്‍ രംഗത്ത്. ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിലുണ്ടാകില്ലെന്നറിയിച്ച് ഇയാന്‍ ഹ്യൂം കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റിന് താഴെയാണ് ആരാധര്‍ കൂട്ടമായി എത്തി പിന്തുണ അറിയിച്ചിരിക്കുന്നത്.
ഹ്യൂം തിരിച്ച് വരണമെന്ന് ആവശ്യപ്പെടുന്ന ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ടീമിനോട് ഇത്രയും ആത്മാര്‍ത്ഥതയും കൂറും പുലര്‍ത്തുന്ന ഒരു താരത്തെ നിലനിര്‍ത്താത്ത ടീം മാനേജ്മെന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലെ ഞങ്ങളുടെ പിന്തുണ പുനഃപരിശോധിക്കേണ്ടി വരുമെന്നുമാണ് ആരാധകര്‍ പറയുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കഴിഞ്ഞ ദിവസം ഹ്യൂം ഫെയ്സ്ബുക്കിലടക്കം പോസ്റ്റ് ചെയ്തിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് താന്‍ ഇനിയുണ്ടാകില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും ഇതുവരെ മൗനം പാലിച്ചതിന് ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ഹ്യൂമിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെങ്കിലും മറ്റൊരു ദിശയിലൂടെ നീങ്ങാനാണ് ക്ലബ്ബിന് താല്പര്യമെന്ന് ഹ്യൂം അറിയിച്ചു.
ദൗര്‍ഭാഗ്യകരം, ഫുട്ബോള്‍ അതാണ്. ചില സമയത്ത് വളരെ ക്രൂരമാകാന്‍ അതിന് സാധിക്കും. എന്നാല്‍ എല്ലാ സമയവും എന്റെ എല്ലാ പിന്തുണയും ക്ലബ്ബിനുണ്ടായിരിക്കുമെന്നും ഹ്യൂം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആരാധകരുടെ പിന്തുണയ്ക്കും ബ്ലാസ്റ്റേഴ്സിലെ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അദ്ദേഹം പേരെടുത്ത് നന്ദി അറിയിച്ചു.
അതേസമയം ചിലര്‍ കരുതുന്നതുപോലെ, മറ്റൊരു ടീമുമായും ഞാന്‍ കരാര്‍ ഒപ്പിട്ടിട്ടില്ല. പുതിയൊരു ടീമുമായി കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് സമ്പൂര്‍ണമായും കായികക്ഷമത കൈവരിക്കാനാണ് എന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ലാവിസ സ്റ്റോജനോവിച്ച്, സിറില്‍ കാലി, സ്ലോവേനിയന്‍ താരം മാതെജ് പോപ്ലാറ്റ്നിക് എന്നീ വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസങ്ങളില്‍ ടീമിലെത്തിരുന്നു
Content Highlights: Iain Hume- kerala blasters- indian super league ISL Manjappada
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..