Photo: twitter.com/ILeagueOfficial
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സി.ക്ക് തോല്‍വി. ശീനിധി ഡെക്കാന്‍ എഫ്.സിയാണ് (3-1) ഐ ലീഗില്‍ അപരാജിത കുതിപ്പിന് തടയിട്ടത്. ഐ ലീഗില്‍ 21 മത്സരങ്ങള്‍ക്ക് ശേഷമാണ് ഗോകുലം തോല്‍വി വഴങ്ങുന്നത്. ഇതോടെ മുഹമ്മദന്‍സുമായുള്ള അവസാന മത്സരം ഗോകുലത്തിന് നിര്‍ണായകമാകും.
ശീനിധിക്കായി ലാല്‍റോമാവിയ ഹാട്രിക്ക് നേടിയപ്പോള്‍ ഷരീഫ് മുഹമ്മദിന്റെ വകയായിരുന്നു ഗോകുലത്തിന്റെ ആശ്വാസ ഗോള്‍. 19, 33, 37 മിനുറ്റുകളിലാണ് ലാല്‍റോമാവിയ ഗോകുലത്തിന്റെ വല ചലിപ്പിച്ചത്. 47-ാം മിനിറ്റിലായിരുന്നു ഷരീഫിന്റെ മറുപടി ഗോള്‍. 54-3ം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ഷെരീഫ് പുറത്താകുകയും ചെയ്തു.
17 കളിയിലായി ഗോകുലത്തിന് 40 പോയന്റുണ്ട്. സീസണില്‍ 12 ജയവും നാല് സമനിലയും ഒരു തോല്‍വിയുമാണ് ടീമിന്റെ അക്കൗണ്ടിലുണ്ട്. 42 ഗോള്‍ അടിച്ചപ്പോള്‍ തിരിച്ചുവാങ്ങിയത് 14 ഗോള്‍ മാത്രം. രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സാണ്. 37 പോയന്റാണ് ടീമിനുള്ളത്. അവസാന മത്സരത്തില്‍ തോറ്റാല്‍ മുഹമ്മദന്‍സിന് കിരീടം ലഭിക്കും.
കാരണം അവസാന മത്സരത്തില്‍ ഗോകുലവും മുഹമ്മദന്‍സും നേര്‍ക്കുനേര്‍ വരും. ഐ ലീഗ് നിയമപ്രകാരം തുല്യപോയന്റ് വന്നാല്‍ പരസ്പരം കളിച്ചതിലെ പോയന്റാണ് പരിഗണിക്കുക. ആദ്യഘട്ടത്തില്‍ ഇരുടീമുകളും സമനിലയിലായിരുന്നു. ഗോകുലത്തെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ അതുവഴി മുഹമ്മദന്‍സിന് കിരീടത്തിലേക്ക് സാധ്യത തെളിയും.
അവസാന മത്സരം ജയിച്ചാല്‍ നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബാകാന്‍ ഗോകുലത്തിന് കഴിയും. ഐ ലീഗ് ചരിത്രത്തില്‍ ഇതുവരെ ഒരു ക്ലബ്ബിനും കിരീടം നിലനിര്‍ത്താനായിട്ടില്ല. മുമ്പ് ദേശീയ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ ഒരുവട്ടം കിരീടം നിലനിര്‍ത്തിയിട്ടുണ്ട്.
Content Highlights: I-League: Sreenidhi fc end Gokulam Kerala’s winning run
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..