Photo: twitter.com|ILeagueOfficial
കൊല്‍ക്കത്ത: ഈ സീസണിലെ ഐ ലീഗ് ഫുട്‌ബോളിന് ജനുവരി ഒമ്പതിന് കിക്കോഫ്. കൊല്‍ക്കത്തയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ഇക്കുറി മത്സരങ്ങള്‍. ഉദ്ഘാടന മത്സരത്തില്‍ പുതുമുഖ ക്ലബ്ബ് സുദേവ എഫ്.സി. കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടുമണിക്ക് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. വൈകുന്നേരം പഞ്ചാബ് എഫ്.സി. ഐസോള്‍ എഫ്.സി.യുമായും രാത്രി ഏഴുമണിക്ക് കല്യാണി സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്.സി. ചെന്നൈ സിറ്റി എഫ്.സി.യുമായും കളിക്കും.
11 ടീമുകളാണ് മത്സരിക്കുന്നത്. പത്ത് റൗണ്ടുകളുടെ മത്സരക്രമം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ടു. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ മാത്രമായി നടത്തുന്നത്. സാള്‍ട്ട്‌ലേക്കിനും കല്യാണി സ്റ്റേഡിയത്തിനും പുറമേ കിഷോര്‍ ഭാരതി സ്റ്റേഡിയത്തിലും കളികള്‍ നടക്കും.
ഇത്തവണ ഹോം ആന്‍ഡ് എവേ രീതിയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. പത്തു റൗണ്ടുകളില്‍ കൂടുതല്‍ പോയന്റ് നേടിയ ആറു ടീമുകള്‍ ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ്പിലേക്കും ബാക്കി അഞ്ചു ടീമുകള്‍ തരംതാഴ്ത്തല്‍ ഗ്രൂപ്പിലേക്കുമെത്തും. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം മത്സരിക്കും. ആദ്യഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും മൊത്തം പോയന്റിന്റെ അടിസ്ഥാനത്തില്‍ വിജയിയെ നിശ്ചയിക്കും.
ഇത്തവണ ക്ലബ്ബുകള്‍ക്ക് നാല് വിദേശതാരങ്ങളെ ടീമിലെടുക്കാം. ഇതില്‍ ഒരാള്‍ ഏഷ്യക്കാരനായിരിക്കണം. പുതുതായി ലീഗിലെത്തിയ ഡല്‍ഹി ക്ലബ്ബായ സുദേവ എഫ്.സി. ഇന്ത്യന്‍ താരങ്ങളുമായി കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആരോസിലും വിദേശതാരങ്ങളുണ്ടാകില്ല.
Content Highlights: I league new season will start from January 9 of 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..