Photo: twitter.com/GokulamKeralaFC
കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനെതിരായ തകര്‍പ്പന്‍ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി ഗോകുലം കേരള എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം.
ആരോസിനെതിരേ ആക്രമണ ഫുട്ബോളിന്റെ മനോഹാരിത മുഴുവന്‍ ഗോകുലം പുറത്തെടുത്തു.
ആദ്യ ഐ ലീഗ് മത്സരത്തിനിറങ്ങിയ അഹമ്മദ് വസീം റസീക്കാണ് 10-ാം മിനിറ്റില്‍ ഗോകുലത്തിന്റെ ഗോളടി തുടങ്ങിവെച്ചത്. തുടര്‍ന്ന് 28-ാം മിനിറ്റില്‍ ശരീഫ് മുഹമ്മദും 32-ാം മിനിറ്റില്‍ ലൂക്കയും സ്കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ തന്നെ ഗോകുലം 3-0ന്റെ ലീഡെടുത്തു.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ മലയാളി താരങ്ങളായ ജിതിനും (72') താഹിര്‍ സമാനും (81') കൂടി സ്കോര്‍ ചെയ്തതോടെ ഗോകുലം എതിരില്ലാത്ത അഞ്ചു ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ 10 കളികളില്‍ നിന്ന് 24 പോയന്റുമായി ഗോകുലം ലീഗില്‍ ഒന്നാം സ്ഥാനമുറപ്പിച്ചു. ഈ സീസണില്‍ ഇതുവരെ ടീം ഒരു മത്സരം പോലും തോറ്റിട്ടില്ല.
Content Highlights: i league Gokulam Kerala beat Indian Arrows 5-0 reclaims top spot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..