ഷില്ലോങ്: ഐ ലീഗ് ഫുട്ബോളില്‍ പോയന്റ് പട്ടികയില്‍ മുന്നിലുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്സിനോട് സമനില വഴങ്ങി (1-1). തിങ്കളാഴ്ച്ച രാത്രി നടന്ന മത്സരത്തില്‍ മലയാളി താരം ജോബി ജസ്റ്റിന്റെ ഗോളില്‍ (26) മുന്നില്‍ക്കടന്ന ബഗാനെ മെച്ചാക് കോഫി (75)യുടെ ഗോളിലൂടെയാണ് ചര്‍ച്ചില്‍ പിടിച്ചുകെട്ടിയത്.
മറ്റൊരു മത്സരത്തില്‍ ഷില്ലോങ് ലജോങ് ഏകപക്ഷീയമായ ഒരുഗോളിന് ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ചു. 80-ാം മിനിറ്റില്‍ അബ്ദുലായെ കോഫി ഷില്ലോങ്ങിന്റെ വിജയഗോള്‍ നേടി.
ഒമ്പത് മത്സരങ്ങളില്‍ 18 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ മുന്നില്‍നില്‍ക്കുമ്പോള്‍ 14 പോയന്റുമായി നാലാമതാണ് ഷില്ലോങ്. ഇത്രയും മത്സരങ്ങളില്‍ ഏഴ് പോയന്റുള്ള ആരോസ് എട്ടാമതും ഒരു പോയന്റ് മാത്രമുള്ള ചര്‍ച്ചില്‍ പത്താം സ്ഥാനത്തും നില്‍ക്കുന്നു.
Content Highlights: I League Football Joby Justine East Bengal