ഐസ്വാളിനെ പരാജയപ്പെടുത്തി ഐ-ലീഗില്‍ രണ്ടാം ജയവുമായി ഗോകുലം


Photo: GKFC

സലേം വെങ് (മിസോറം): ഐ-ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മിസോറം ക്ലബ്ബ് ഐസ്വാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം മറികടന്നത്.

സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 87-ാം മിനിറ്റില്‍ താഹിര്‍ സമാനാണ് ഗോകുലത്തിന്റെ വിജയ ഗോള്‍ നേടിയത്. അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് ഹെഡറിലൂടെ താഹിര്‍ വലയിലെത്തിക്കുകയായിരുന്നു.

ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗോകുലമാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നേരത്തെ ആദ്യ മത്സരത്തില്‍ ഗോകുലം മുഹമ്മദന്‍സിനെ തോല്‍പ്പിച്ചിരുന്നു.

നവംബര്‍ 22-ന് നടക്കുന്ന മത്സരത്തില്‍ റിയല്‍ കശ്മീരാണ് ഗോകുലത്തിന്റെ അടുത്ത എതിരാളികള്‍.

Content Highlights: I-League 2022-23 Gokulam Kerala fc beat Aizawl FC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented