Photo: AP
ബാഴ്‌സലോണ: സൂപ്പര്‍താരം ലയണല്‍ മെസ്സി ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയതില്‍ സങ്കടമില്ലെന്ന് അറിയിച്ച് സെര്‍ജിയോ അഗ്യൂറോ. നിലവില്‍ ബാഴ്‌സലോണയുടെ മുന്നേറ്റ താരമാണ് അഗ്യൂറോ.
ഈ സീസണിലാണ് അഗ്യൂറോ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയത്. അഗ്യൂറോയും മെസ്സിയും ഒരുമിച്ച് പന്തുതട്ടുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസ്സി പി.എസ്.ജിയിലേക്ക് ചേക്കേറി. അര്‍ജന്റീന ദേശീയ ടീമില്‍ ഒരുമിച്ച് കളിക്കുന്ന ഇരുവരും ബാഴ്‌സയ്ക്ക് വേണ്ടിയും കളിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് വലിയ തിരിച്ചടിയാണ് മെസ്സിയുടെ പിന്‍വാങ്ങല്‍ സമ്മാനിച്ചത്.
'മെസ്സി ബാഴ്‌സ വിട്ടതില്‍ എനിക്ക് സങ്കടമില്ല. ഞാന്‍ അദ്ദേഹത്തെ കണ്ടല്ല ഈ ടീമിലേക്ക് വന്നത്. മെസ്സിയില്ലെങ്കില്‍ പോലും ഞാന്‍ ബാഴ്‌സലോണയിലേക്കുള്ള ഓഫര്‍ സ്വീകരിക്കുമായിരുന്നു. പണത്തിനേക്കാളുപരിയായി ഞാന്‍ ഈ ക്ലബ്ബിനെ സ്‌നേഹിക്കുന്നു. ബാഴ്‌സയ്ക്ക് വേണ്ടി പന്തുതട്ടണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. മെസ്സി ടീം വിടുമെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ അദ്ദേഹം എന്നോട് അക്കാര്യം സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിട്ടതില്‍ എനിക്ക് ആശ്ചര്യം തോന്നിയില്ല'- അഗ്യൂറോ പറഞ്ഞു
ബാഴ്‌സയിലെത്തിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അഗ്യൂറോയ്ക്ക് സാധിച്ചില്ല. പരിക്കാണ് താരത്തിന് വെല്ലുവിളിയായത്. മെസ്സിയ്ക്ക് പിന്നാലെ സൂപ്പര്‍താരം ആന്റോയിന്‍ ഗ്രീസ്മാനും ഈ സീസണില്‍ ബാഴ്‌സ വിട്ടിരുന്നു.
Content Highlights: I have no regrets even if Lionel Messi left club in same transfer window says Aguero
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..