എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഫിഫ ലോകകപ്പ് കളിക്കുമെന്ന് പറയാന്‍ ഞാനില്ല - കല്യാണ്‍ ചൗബേ


Photo: twitter.com

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം കല്യാണ്‍ ചൗബേ.

അടുത്ത എട്ടു വര്‍ഷത്തിനിടെ ഇന്ത്യ ലോകകപ്പ് കളിക്കുമെന്നതു പോലെയുള്ള നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കാനല്ല താന്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന് ചൗബേ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''വെറുതെ സ്വപ്‌നങ്ങള്‍ വില്‍ക്കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വരില്ല. ഞങ്ങള്‍ ഇത്രയും അക്കാദമികള്‍ സ്ഥാപിച്ചുവെന്നും അതുകൊണ്ട് എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകകപ്പ് കളിക്കുമെന്നൊന്നും ഞങ്ങള്‍ പറയില്ല. ജീവിതത്തില്‍ നൂറിലധികം അക്കാദമികളുടെ ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഈ അക്കാദമികളെല്ലാം കുട്ടികള്‍ എട്ടു വര്‍ഷത്തിനുള്ളില്‍ ലോകകപ്പ് കളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം ഒരിക്കലും അങ്ങനെയല്ല. ഞങ്ങള്‍ ഒരു വാഗ്ദാനവും നല്‍കുന്നില്ല, പക്ഷേ നിലവിലെ അവസ്ഥയില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്നോട്ട് കൊണ്ടുപോകും. എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നത് നോക്കും. ഞങ്ങള്‍ സ്വപ്നങ്ങള്‍ വില്‍ക്കാന്‍ പോകുന്നില്ല.'' - ചൗബേ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ചൗബേ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫെഡറേഷന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ കളിക്കാരനാണ് ഇദ്ദേഹം. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബംഗാളില്‍നിന്നുള്ള ബി.ജെ.പി. നേതാവുകൂടിയായ ചൗബേ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയയെ തോല്‍പ്പിച്ചു (33-1).

വൈസ് പ്രസിഡന്റായി കര്‍ണാടക അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ. ഹാരീസും ട്രഷററായി അരുണാചലില്‍നിന്നുള്ള കിപ അജയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ചൗബേയുടെ പാനലില്‍നിന്നുള്ളവരാണ്. എക്സിക്യൂട്ടീവിലേക്ക് ചൗബേ പാനലില്‍ നിന്നുളള 14 പേര്‍ എതിരില്ലാത്തെ തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.അനില്‍ കുമാറുമുണ്ട്. ഇതിഹാസം താരവും മലയാളിയുമായ ഐ.എം.വിജയനെ കമ്മിറ്റിയിലേക്ക് നോമിനേറ്റു ചെയ്തു.

Content Highlights: i am not here to say India will play FIFA World Cup in 8 years says Kalyan Chaubey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented