
Photo: AP
യാവോണ്‍ഡെ: കൊമോറോസിന്റെ പോരാട്ടവീര്യത്തെ അതിജീവിച്ച് ആതിഥേയരായ കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 2-1 നാണ് ജയം. കാള്‍ ടോക്കോ ഇക്കാംബി (29), വിന്‍സെന്റ് അബൂബക്കര്‍ (70) എന്നിവര്‍ ഗോള്‍ നേടി. കൊമോറോസിനായി യൂസഫ് എം. ചാംഗമ (81) ലക്ഷ്യം കണ്ടു.
കോവിഡും പരിക്കുംകാരണം ടീമിലെ മൂന്ന് ഗോള്കീപ്പര്മാരേയും നഷ്ടപ്പെട്ട കൊമോറോസ് ഇടതുവിങ് ബാക്ക് ചക്കര്‍ അല്ഹദുറിനെ ഗോള്കീപ്പറാക്കിയാണ് കളിക്കാനിറങ്ങിയത്. ഏഴാം മിനിറ്റില്‍ നായകന് നദീം ജിമ്മി അബ്ദൗ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ കൊമോറോസിന് വന്‍പ്രതിസന്ധി നേരിട്ടു. എന്നാല്‍, കാമറൂണിന്റെ പെരുമയ്ക്കുമുന്നില് പതറാതെ പൊരുതിയാണ് ടീം മടങ്ങിയത്.
ഗാംബിയ മുന്നോട്ട്
ഗിനിയെ കീഴടക്കി ഗാംബിയ അവസാന എട്ടില്‍ ഇടം പിടിച്ചു. എതിരില്ലാത്ത ഒരുഗോളിനാണ് ജയം. മൂസ ബാരോ (71 വിജയഗോള്‍ നേടി. ഗാംബിയയുടെ യൂസുഫ നിയെ (87), ദിനിയുടെ ഇബ്രാഹിമ കോന്റെ (90) എന്നിവര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
Content Highlights: Hosts Cameroon made heavy work of beating 10-man Comoros Islands
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..