
Photo: AP
ജപോമ (കാമറൂണ്‍):ആതിഥേയരായ കാമറൂണും ബുര്‍ക്കിന ഫാസോയും ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോൾ സെമിയില്‍ കടന്നു.
ഗാംബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കാമറൂണിന്റെ സെമി പ്രവേശനം. കാള്‍ ടോക്കോ എകാമ്പിയുടെ ഇരട്ട ഗോളുകളാണ് കാമറൂണിന് ജയമൊരുക്കിയത്. 50, 57 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ഫ്രഞ്ച് വംശജനായ എകാമ്പിക്ക് ഇതോടെ ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകളായി. ഈജിപ്ത് - മൊറോക്കോ ക്വാര്‍ട്ടര്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന സെമിയില്‍ കാമറൂണ്‍ നേരിടും.
മറ്റൊരു മത്സരത്തില്‍ ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബുര്‍ക്കിന ഫാസോ സെമിയിലേക്ക് ഏവരേയും ഞെട്ടിച്ചുകൊണ്ട് മുന്നേറിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ടീനേജ് താരം ഡാംഗോ ഔട്ടാരയാണ് ബുര്ക്കിനയുടെ വിജയ ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ ടുണീഷ്യന്‍ ഡിഫന്‍ഡര്‍ അലി മാലൗലിനെ കൈമുട്ട് കൊണ്ടിടിച്ചതിന് ഔട്ടാര ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തു.
Content Highlights: Host Cameroon and Burkina Faso into African Cup of Nations semis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..