മ്യൂണിക്ക്: ചാമ്പ്യന്മാരായ ബയറണ്‍ മ്യൂണിക്കിന് ജര്‍മന്‍ ബുണ്ടസ്‌ലീഗയിലെ പുതിയ സീസണില്‍ സമനിലയോടെ തുടക്കം. ആദ്യ മത്സരത്തില്‍ ഹെര്‍ത്ത ബര്‍ലിനാണ് ബയറണിനെ തളച്ചത്. സ്‌കോര്‍: 2-2.

ഒരു തവണ ലീഡ് വഴങ്ങേണ്ടിവന്ന ബയണിനെ അട്ടിമറിയില്‍ നിന്ന് രക്ഷിച്ചത് ഇരട്ടഗോള്‍ നേടിയ ലെവന്‍ഡോവ്‌സ്‌കിയാണ്. 24-ാം മിനിറ്റിലായിരുന്നു ലെവന്‍ഡോവക്‌സ്‌കിയുടെ ആദ്യഗോള്‍. എന്നാല്‍, 36-ാം മിനിറ്റില്‍ ലുകെബാകിയോയുടെ ഗോളില്‍ ഹെര്‍ത്ത സമനില നേടി. രണ്ട് മിനിറ്റിനുള്ളില്‍ ഗ്രുജിക്ക് അബയറണിനെ ഞെട്ടിച്ചുകൊണ്ട് ഹെര്‍ത്തയെ മുന്നിലെത്തിച്ചു. പിന്നീട് അറുപതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്‌സ്‌കി ബയറണിനെ ഒപ്പമെത്തിച്ചു.

ഒരു കളിയില്‍ നിന്ന് ഒരു പോയിന്റുള്ള ഹെര്‍ത്തയാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാമത്. ബയറണ്‍ രണ്ടാമതും.

Content Highlights: Hertha Berlin Holds Bayern Munich in German Bundesliga Lewandowski