Photo: twitter.com|ILeagueOfficial
കൊല്‍ക്കത്ത: കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച ഐ-ലീഗിന്റെ 2021-22 സീസണ് മാര്‍ച്ച് മൂന്നിന് പുനരാരംഭിക്കുമെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ചൊവ്വാഴ്ച അറിയിച്ചു.
ഇതിന്റെ ഭാഗമായുള്ള ബയോ ബബിള്‍ ഫെബ്രുവരി 20 മുതല്‍ ആരംഭിക്കുമെന്നും കളിക്കാരുടെയും ഒഫീഷ്യലുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ കോവിഡ് ചട്ടം നടപ്പില്‍ വരുത്തുമെന്നും എ.ഐ.എഫ്.എഫ് വ്യക്തമാക്കി.
ജനുവരി മൂന്നിന് ബയോ ബബിളിനുള്ളില്‍ കോവിഡ് പടര്‍ന്നതിനെ തുടര്‍ന്നാണ് ഐ-ലീഗ് മാറ്റിവെച്ചത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്. 45 പേരോളം രോഗബാധിതരായിരുന്നു. ഇതോടെ എ.ഐ.എഫ്.എഫ് കുറഞ്ഞത് ആറാഴ്ചത്തേക്കെങ്കിലും ലീഗ് റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഇത്തവണ സീസണില്‍ ആറു മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്.
Content Highlights: Hero I-League 2021-22 to resume on March 3
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..