photo: twitter/Kerala Blasters FC
കോഴിക്കോട്: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2023 ഹീറോ സൂപ്പര്‍ കപ്പിനുള്ള ഫിക്‌സചര്‍ പുറത്തിറക്കി. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റ് ഏപ്രില്‍ മൂന്ന് മുതല്‍ ഏപ്രില്‍ 26 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് കേരളമാണ് വേദിയാകുക.
പതിനൊന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളും ഈ സീസണിലെ ഐലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യതനേടും. എന്നാല്‍ മറ്റു ഐ ലീഗ് ടീമുകള്‍ ശേഷിക്കുന്ന നാല് സ്ഥാനങ്ങള്‍ക്കായി നോക്കൗട്ട് മത്സരങ്ങള്‍ കളിക്കും.16-ടീമുകള്‍ നാല് ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരിക്കുക. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ നേരിട്ട് സെമിയിലേക്ക് യോഗ്യതനേടും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദങ്ങള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും സൂപ്പര്‍ കപ്പില്‍ വെച്ച് വീണ്ടും ഏറ്റുമുട്ടും. ഗ്രൂപ്പ് എ യില്‍ കേരള ബ്ലസാ്‌റ്റേഴ്‌സ്, ബെംഗളൂരു എഫ് സി എന്നീ ടീമുകള്‍ക്കു പുറമേ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബുമുണ്ട്. ഏപ്രില്‍ 16-ന് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.
ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 19 വരെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ നടക്കും. ഏപ്രില്‍ 21,ഏപ്രില്‍ 22 തീയ്യതികളില്‍ സെമിഫൈനലും ഏപ്രില്‍ 25 ന് ഫൈനലും കളിക്കും.
Content Highlights: Here are all Four Groups of the upcoming edition of the Hero Super Cup in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..