റിച്ചാർഡ് ടോവ | Photo: instagram.com/towarichard
മഞ്ചേരി: ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ് പരിശീലകന്‍ റിച്ചാര്‍ഡ് ടോവ. സീസണിന്റെ മധ്യേയാണ് പരിശീലകന്‍ ക്ലബ്ബ് വിടുന്നത്. ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ് ഗോകുലം.
ഈ സീസണിന് മുന്നോടിയായാണ് കാമറൂണില്‍നിന്ന് റിച്ചാര്‍ഡ് ടോവയെ പരിശീലക സ്ഥാനത്ത് ക്ലബ്ബ് എത്തിച്ചത്. ഒന്‍പത് മത്സരങ്ങളില്‍നിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമുള്‍പ്പെടെ 15 പോയിന്റാണ് ടോവയുടെ കീഴില്‍ ടീമിന്റെ സമ്പാദ്യം.
ക്ലബ്ബും താനുമായുള്ള പരസ്പര ധാരണയിലാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് ടോവ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്താക്കി. തനിക്ക് അവസരം നല്‍കിയ മാനേജ്‌മെന്റിന് നന്ദി പറഞ്ഞ അദ്ദേഹം ക്ലബ്ബിന് എല്ലാവിധ ആശംസകളും നേരുന്നതായി അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
Content Highlights: richard towa, gokulam kerala fc, head coach, part ways
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..