ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഹാരി കെയ്ന്‍ സിക്‌സടിക്കുന്നത് കണ്ടിട്ടുണ്ടോ?


ഗ്രൗണ്ടില്‍ ഗ്ലൗസും പാഡുമണിഞ്ഞ് ബാറ്റെടുത്തുവന്ന കെയ്ന്‍ തകര്‍പ്പന്‍ സിക്‌സടിച്ച് ആരാധകരെ ഞെട്ടിച്ചു.

Photo: AFP

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ നായകനും ടോട്ടനം ഹോട്‌സ്പറിന്റെ സൂപ്പര്‍ താരവുമായ ഹാരി കെയ്ന്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? അപൂര്‍വമായ അത്തരമൊരു കാഴ്ചയ്ക്ക് വേദിയായിരിക്കുകയാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് സ്‌റ്റേഡിയം.

ഗ്രൗണ്ടില്‍ ഗ്ലൗസും പാഡുമണിഞ്ഞ് ബാറ്റെടുത്തുവന്ന കെയ്ന്‍ തകര്‍പ്പന്‍ സിക്‌സടിച്ച് ആരാധകരെ ഞെട്ടിച്ചു. ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഹണ്ട്രഡ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് കെയ്ന്‍ ബാറ്റുവീശിയത്. സഹതാരം മാറ്റ് ഡൊഹേര്‍ട്ടിയ്‌ക്കൊപ്പം ടൂര്‍ണമെന്റിലെ സിക്‌സ് ഹിറ്റിങ് ചലഞ്ചില്‍ പങ്കെടുക്കാനാണ് കെയ്ന്‍ ലോര്‍ഡ്‌സിലെത്തിയത്.

ലണ്ടന്‍ സ്പിരിറ്റും മാഞ്ചെസ്റ്റര്‍ ഒറിജിനല്‍സും തമ്മിലുള്ള മത്സരം തുടങ്ങുന്നതിന് മുന്‍പ് ഗ്രൗണ്ടിലെത്തിയ കെയ്ന്‍ ബാറ്റിങ് മാത്രമല്ല നടത്തിയത് രവി ശാസ്ത്രിയ്‌ക്കൊപ്പം കമന്റേറ്ററാകുകയും ചെയ്തു. കെയ്ന്‍ ബാറ്റുചെയ്യുന്ന വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി.

Content Highlights: harry kane, football, cricket, harry kane cricket, harry kane football, kane plays cricket, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented