റെക്കോര്‍ഡുമായി ഹാരി കെയ്ന്‍; മാഞ്ചെസ്റ്റര്‍ സിറ്റിയെ കീഴടക്കി ടോട്ടനം


1 min read
Read later
Print
Share

photo: Getty Images

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ടോട്ടനത്തിന് വിജയം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനം പരാജയപ്പെടുത്തിയത്. ഇതോടെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലുമായുള്ള പോയന്റ് വ്യത്യാസം കുറക്കാനുള്ള അവസരം പെപ്പും സംഘവും നഷ്ടപ്പെടുത്തി. 21-മത്സരങ്ങളില്‍ നിന്ന് 45 പോയന്റോടെ നിലവില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. ഒരു മത്സരം കുറച്ചു കളിച്ച ആഴ്‌സണലിന് 50-പോയന്റാണുള്ളത്.

സ്വന്തം തട്ടകത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരേ ഗംഭീരകളിയാണ് ടോട്ടനം പുറത്തെടുത്തത്. സൂപ്പര്‍താരം കെവിന്‍ ഡിബ്രുയിനെ പുറത്തിരുത്തി ആക്രമണശൈലിക്കാണ് പെപ്പ് ഉന്നം നല്‍കിയത്. എന്നാല്‍ മത്സരത്തിന്റെ 15-ാം മിനിറ്റില്‍ തന്നെ ടോട്ടനം ലീഡെടുത്തു. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പന്ത് പിടിച്ചെടുത്ത ഹൊയ്‌ബെര്‍ഗ് പന്ത് കെയ്‌നിന് നല്‍കി. ഹാരി കെയ്ന്‍ അനായാസം വലകുലുക്കി. രണ്ടാം പകുതിയില്‍ ഡിബ്രുയിനെ കളത്തിലിറക്കിയെങ്കിലും തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളെല്ലാം സ്പര്‍സ് പ്രതിരോധക്കോട്ടയില്‍ തട്ടിത്തെറിച്ചു. 22-മത്സരങ്ങളില്‍ നിന്ന് 39 പോയന്റുമായി നിലവില്‍ അഞ്ചാംസ്ഥാനത്താണ് ടോട്ടനം.

റെക്കോര്‍ഡ് നേട്ടവുമായി ഹാരി കെയ്ന്‍

ഗോള്‍നേടിയതോടെ ടോട്ടനത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും കെയ്ന്‍ സ്വന്തമാക്കി. ടോട്ടനത്തിനായി കെയ്‌നിന്റെ 267-ാം ഗോളായിരുന്നു അത്. സ്പര്‍സ് ഇതിഹാസം ജിമ്മി ഗ്രീവ്‌സിന്റെ റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഹാരി കെയ്‌നിന്റെ 200-ാം ഗോള്‍ കൂടിയായിരുന്നു സിറ്റിക്കെതിരേ നേടിയത്. ഇതിഹാസതാരങ്ങളായ അലന്‍ ഷിയറര്‍ക്കും വെയ്ന്‍ റൂണിക്കും ശേഷം പ്രീമിയര്‍ ലീഗില്‍ 200-ഗോളുകള്‍ നേടുന്ന താരമാണ് കെയ്ന്‍. 260-ഗോളുകള്‍ നേടിയ അലന്‍ ഷിയററാണ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. വെയ്ന്‍ റൂണി 208 ഗോളുകള്‍ നേടിയിട്ടുണ്ട്.


Content Highlights: Harry Kane Becomes Tottenham Hotspurs All Time Top Scorer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented