കൊല്‍ക്കത്ത: അടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും എ.ടി.കെ മോഹന്‍ ബഗാന്റെ പരിശീലകനായി ആന്റോണിയോ ലോപ്പസ് ഹബാസ് തുടരും. പരിശീലകനുമായുള്ള കോൺട്രാക്റ്റ് ക്ലബ് ഒരു വർഷത്തേക്ക് കൂടി നീട്ടി.

കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ ഹബാസിന് സാധിച്ചിരുന്നു. ഫൈനലില്‍ മുംബൈ എഫ്.സിയോട് പരാജയമേറ്റുവാങ്ങി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു.

സ്പാനിഷ് ഫുട്‌ബോളറായിരുന്ന ഹബാസ് 1990-ലാണ് പരിശീലകന്റെ കുപ്പായമണിഞ്ഞത്. മുന്‍പ് 2014 മുതല്‍ 2016 വരെ എ.ടി.കെയുടെ പരിശീലകനായിരുന്ന താരം 2014 ലും 16 ലും ടീമിന് കിരീടം നേടിക്കൊടുത്തു. 

Content Highlights: Habas signs one-year contract extension with ATK Mohun Bagan