ഏഷ്യാ കപ്പില്‍ വരവറിയിക്കാന്‍ ഗോകുലം; എതിരാളി എ.ടി.കെ. മോഹന്‍ ബഗാന്‍


ഏഷ്യാ കപ്പില്‍ ഗോകുലത്തിന്റെ അരങ്ങേറ്റമത്സരമാണിത്.

Photo: twitter.com/GokulamKeralaFC

കൊല്‍ക്കത്ത: ഐ ലീഗ് കിരീടജയത്തിന്റെ ആവേശത്തില്‍ ഗോകുലം കേരള എഫ്.സി. വലിയപോരാട്ടങ്ങള്‍ക്കായി ഇറങ്ങുന്നു. എ.എഫ്.സി. ഏഷ്യാ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയില്‍ ഗോകുലം ബുധനാഴ്ച കൊല്‍ക്കത്ത വമ്പന്‍മാരായ എ.ടി.കെ. മോഹന്‍ ബഗാനെ നേരിടും. മത്സരം വൈകീട്ട് 4.30 മുതല്‍.

ഏഷ്യാ കപ്പില്‍ ഗോകുലത്തിന്റെ അരങ്ങേറ്റമത്സരമാണിത്. കഴിഞ്ഞതവണ ഐ ലീഗ് ജേതാക്കളായതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് റണ്ണറപ്പായ ബഗാന്‍ പ്ലേ ഓഫ് കളിച്ചാണ് യോഗ്യത നേടിയത്.

ഐ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് നായകന്‍ ഷെരീഫ് മുഹമ്മദും എം.എസ്. ജിതിനും തിരിച്ചെത്തുന്നത് ടീമിന്റെ കരുത്ത് കൂട്ടും. മുന്നേറ്റനിരയിലെ ലൂക്ക് മജ്സന്‍-ജോര്‍ഡാന്‍ ഫ്ളച്ചര്‍ സഖ്യത്തില്‍ ടീമിന് ഏറെ പ്രതീക്ഷയുണ്ട്. ഐ ലീഗിലെ മികച്ച പ്രതിരോധനിരക്കാരനായ അമിനോ ബൗബയെ മറികടക്കല്‍ എതിരാളികള്‍ക്ക് ബുദ്ധിമുട്ടാകും. ഇറ്റലിക്കാരനായ പരിശീലകന്‍ വിസെന്‍സോ അന്നീസെയാണ് ചരിത്രമത്സരത്തില്‍ ഗോകുലത്തിന്റെ തന്ത്രങ്ങള്‍ മെനയുന്നത്.

Also Read

ടിം ഡേവിഡിന്റെ വിക്കറ്റ് നിർണായകമായി; മുംബൈക്ക് ...

അടുത്തലക്ഷ്യം എ.എഫ്.സി. കപ്പ് - അന്നീസെ

സൂപ്പര്‍ ലീഗിലെ കരുത്തരായ എ.ടി.കെ. മോഹന്‍ ബഗാന്റെ മുന്നേറ്റത്തില്‍ ഡേവിഡ് വില്യംസ്, മധ്യനിരയില്‍ ജോണി കുങ്കോ, ഹ്യൂഗോ ബൗമാസ്, പ്രതിരോധത്തില്‍ ടിറി എന്നീ വിദേശതാരങ്ങളുണ്ട്. ഇന്ത്യക്കാരായ ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിങ് എന്നിവര്‍ എതിര്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കും. സ്പാനിഷ് പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോയാണ് ടീമിനെ ഒരുക്കുന്നത്.

ഗ്രൂപ്പ് ഡിയില്‍ ഇരുടീമുകള്‍ക്കും പുറമേ ബംഗ്ലാദേശ് ക്ലബ്ബ് ബസുന്ധര കിങ്സ്, മാലിദ്വീപ് ക്ലബ്ബ് മാസിയ എന്നിവയാണുള്ളത്. ഗ്രൂപ്പ് ജേതാക്കള്‍ക്ക് ഇന്റര്‍സോണ്‍ പ്ലേ ഓഫ് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കും.

Content Highlights: gokulam kerala fc, afc asian cup, afccup 2022, atk mohun bagan, gokulam vs atk mohun bagan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented