.jpg?$p=e46f401&f=16x10&w=856&q=0.8)
ഗോകുലം കേരള വനിതാ ടീം | Photo: GKFC
കോഴിക്കോട്: ഗോളടിച്ചുകൂട്ടുന്നതില്‍ ഇത്രയും ആനന്ദംകണ്ടെത്തുന്ന ക്ലബ്ബ് ഇന്ത്യന്‍ ഫുട്ബോളില്‍ സമീപകാലത്തുണ്ടായിട്ടില്ല. കേരള ലീഗായാലും ഇന്ത്യന്‍ ലീഗായാലും ഗോകുലം കേരള വനിതാ ടീമിന് എതിര് ടീമാരെന്ന കാര്യം പ്രശ്നമേയല്ല. 90 മിനിറ്റ് കഴിയുമ്പോള്‍ അവര്‍ എതിരാളിയുടെ വലനിറച്ചിട്ടുണ്ടാകും. പ്രഥമ കേരള വനിതാലീഗില്‍ പത്തുകളിയിലായി 99 ഗോളാണ് ടീം അടിച്ചുകൂട്ടിയത്. കേരള ലീഗില്‍ ചെറിയടീമുകളല്ലേ എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്ത്യന്ലീഗില് നല്‍കുന്നത്. ആറ് കളിയിലായി അടിച്ചുകൂട്ടിയത് 44 ഗോള്‍. ഒപ്പം ലീഗില്‍ ഒന്നാംസ്ഥാനവും.
11 ഗോള്‍വീതം നേടിയ എചെയംപോങ് എല്‍ഷദായിയും മനീഷാ കല്യാണുമാണ് ഇന്ത്യന്‍ ലീഗില്‍ ഗോകുലത്തിന്റെ ഗോള്‍വേട്ടയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഘാനക്കാരിയായ എല്ഷദായിക്ക് ഇരട്ടഹാട്രിക്കുണ്ട്. ഇന്ത്യന്‍ വനിതാ ഫുട്ബോളിലെ സൂപ്പര്‍താരമായ പഞ്ചാബുകാരി മനീഷാ കല്യാണിന്റെ അക്കൗണ്ടില്‍ ഒരു ഹാട്രിക്കുണ്ട്. വിന് തേയ്ങി തൂണ് അഞ്ച് ഗോള്‍ നേടിയിട്ടുണ്ട്.
കേരള വനിതാലീഗിലാണ് ഗോകുലത്തിന്റെ ഗോള്‍ ആറാട്ട് കണ്ടത്. പത്തുകളിയില്‍ 99 ഗോള്‍. ഇതില്‍ 40 ഗോള്‍ എല്‍ഷദായിയുടെ വകയായിരുന്നു. വിന് തൂണ് 26 ഗോളും മധ്യപ്രദേശുകാരി ജ്യോതി 17 ഗോളും നേടി. മലയാളിതാരം മാനസയുടെ പേരില്‍ ഏഴ് ഗോളുണ്ട്. ഇന്ത്യന്‍ വനിതാ ലീഗില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.
ഇന്ത്യന്‍ വനിതാ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഗോകുലം. മുംബൈക്കാരന് ആന്റണി അന്ഡ്രൂസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. അശാലത ദേവി, രത്നബാല ദേവി, ദാങ്മെയ് ഗ്രെയ്സ്, രഞ്ജനാ ചാനു, റിതു റാണി, ദാലിമ ചിബ്ബെര്‍, സൗമ്യ, ജ്യോതി, കരിഷ്മ എന്നിവര്‍ ടീമിലുണ്ട്.
Content Highlights: gokulam kerala women team scored 143 goals in Kerala League and the Indian League
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..