ഗോകുലത്തിന് പുതിയ 'ഹെഡ്മാസ്റ്റര്‍', പരിശീലകനായി സ്ഥാനമേല്‍ക്കാന്‍ ടോവ റിച്ചാര്‍ഡ് 


മുന്‍ കാമറൂണ്‍ ദേശീയ താരവും കാമറൂണ്‍ യൂത്ത് ടീമിന്റെ മുഖ്യ പരിശീലകനുമാണ് റിച്ചാര്‍ഡ്.

Photo: twitter.com/GokulamKeralaFC

കോഴിക്കോട്: ഗോകുലം കേരള എഫ്.സി. പുരുഷടീമിന്റെ പരിശീലകനായി ടോവ റിച്ചാര്‍ഡ് സ്ഥാനമേറ്റു. മുന്‍ കാമറൂണ്‍ ദേശീയ താരവും കാമറൂണ്‍ യൂത്ത് ടീമിന്റെ മുഖ്യ പരിശീലകനുമാണ് റിച്ചാര്‍ഡ്.

ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ ഗോകുലം കണ്ടെത്തിയത്. ഹെഡ് മാസ്റ്റര്‍ എന്ന തലക്കെട്ടോടെയാണ് 52 കാരനായ റിച്ചാര്‍ഡിനെ ഗോകുലം സമൂഹമാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്.

ജര്‍മന്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളില്‍ കളിച്ച റിച്ചാര്‍ഡ്, ജര്‍മന്‍ പൗരത്വം സ്വീകരിച്ചതിനു ശേഷം ജര്‍മനിയില്‍ നിന്നുമാണ് പ്രൊ ലൈസന്‍സ് നേടിയിട്ടുള്ളത്. ജര്‍മനിയില്‍ വിവിധ യൂത്ത് ടീമുകളില്‍ സേവനം അനുഷ്ഠിച്ച റിച്ചാര്‍ഡ്, കാമറൂണ്‍ അണ്ടര്‍ 17, അണ്ടര്‍ 23 ടീമുകളുടെ മുഖ്യ പരിശീലകന്‍ ആയിരുന്നു.

കാമറൂണ്‍ പുരുഷ വനിതാ ടീമുകളുടെ പരിശീലക വിഭാഗത്തിലും കാമറൂണ്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബുകളിലും റിച്ചാര്‍ഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

'ഗോകുലത്തില്‍ വളരെയധികം പ്രതീക്ഷയോടെയാണ് വരുന്നത്. രണ്ടു ലീഗ് നേടിയ ഗോകുലത്തിനോടൊപ്പം ഇനിയും വിജയങ്ങള്‍ നേടുകയാണ് ലക്ഷ്യം'-റിച്ചാര്‍ഡ് പറഞ്ഞു.

പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും റിച്ചാര്‍ഡ് പ്രഗത്ഭനാണെന്നും പുതിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി കിരീടങ്ങള്‍ സ്വന്തമാക്കാന്‍ റിച്ചാര്‍ഡിന്റെ തന്ത്രങ്ങള്‍ക്ക് സാധിക്കുമെന്നും ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി സി പ്രവീണ്‍ പറഞ്ഞു.

Content Highlights: gokulam kerala fc, gokulam new coach, gokulam kerala, i league, towa richard, malabarians, football

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented