-
കോഴിക്കോട്: കേരള സന്തോഷ് ട്രോഫി ടീം അംഗമായ മിഡ്ഫീൽഡർ റിഷാദ് പി.പി ഇനി ഗോകുലം കേരള എഫ്.സിയിൽ. ഡിഫെൻസീവ് മിഡ്ഫീൽഡറായ ഇരുപത്തിയഞ്ചുകാരൻ മലപ്പുറം തിരൂർ സ്വദേശിയാണ്. ഗോകുലവുമായി രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പു വെച്ചത്.
ഈ സീസണിൽ ഗോകുലം മലപ്പുറത്തു നിന്ന് സ്വന്തമാക്കുന്ന മൂന്നാമത്തെ താരം ആണ് റിഷാദ്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂർ, ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഡൽഹി യുണൈറ്റഡ് എഫ്.സി, എന്നീ ടീമുകൾക്കു വേണ്ടി റിഷാദ് കളിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയൻസ്, മുംബൈ എഫ്.സി ടീമുകളുടെ അക്കാദമിയിലും റിഷാദ് കളി പഠിച്ചു.
'ഗോകുലം ടീമിന്റെ ഭാഗമായതിൽ സന്തോഷമുണ്ട്. സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഗോകുലത്തിന്റെ പല മത്സരങ്ങളും കോഴിക്കോട് വന്നു ഞാൻ കണ്ടിട്ടുണ്ട്. ഇനി അവർക്കു വേണ്ടി ഐ-ലീഗിൽ കളിക്കണം.' റിഷാദ് പറയുന്നു.
'ടഫ് ആയിട്ടുള്ള ഹോൾഡിങ് മിഡ്ഫീൽഡറാണ് റിഷാദ്. ജയിക്കണം എന്ന വാശിയും കഠിനധ്വാനം ചെയ്യാനുള്ള മനസ്സും റിഷാദിനുണ്ട്. സെക്കന്റ് ഡിവിഷനിലും കെ.പി.എൽ പോലുള്ള ടൂർണമെന്റുകളിലും കളിച്ച പരിചയം ടീമിന് മുതൽക്കൂട്ടാകും.' ഗോകുലം എഫ്.സി ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് വ്യക്തമാക്കി.
Content Highlights: Gokulam Kerala FC, Santosh Trophy Player Rishad PP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..