കോഴിക്കോട്: പുതിയ ഗോൾകീപ്പറെ തട്ടകത്തിലെത്തിച്ച് ഐ-ലീഗിലെ കേരള ക്ലബ്ബ് ഗോകുലം എഫ്.സി. മണിപ്പൂർ ക്ലബ്ബായ ട്രാവു എഫ്.സിക്കുവേണ്ടി കഴിഞ്ഞ സീസണിൽ കളിച്ച ഗോൾകീപ്പർ ഷായെൻ റോയിയെ ആണ് ഗോകുലം സ്വന്തമാക്കിയത്. കൊൽക്കത്ത സ്വദേശിയായ ഷായെൻ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഡെവലപ്മെന്റ് സ്ക്വാഡായ പൈലൻ ആരോസിനു വേണ്ടി ആണ് ആദ്യം കളിക്കുന്നത്. പിന്നീട് പഞ്ചാബ് എഫ് സി, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്, ഒഡിഷ എഫ് സി, ട്രാവു എഫ് സി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചു.
''കൊൽക്കത്ത പോലെ തന്നെ കളിയോട് ആവേശമുള്ള സ്ഥലമാണ് മലബാർ. ഇങ്ങോട്ടു വരുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കോഴിക്കോട് കളിക്കാൻ വന്നുള്ള പരിചയമുണ്ട്. ഇവിടുത്തെ ആളുകൾക്ക് ഫുട്ബോളിനോട് വലിയ സ്നേഹമാണ്.' ഷായെൻ പറഞ്ഞു.
ഷോട്ട് സ്റ്റോപ്പിങ്, ഏരിയൽ ഡുവെൽസ് എന്നിവയിൽ അസാധ്യ കഴിവുള്ള ഗോൾകീപ്പറാണ് ഷായെൻ. ഇപ്പോഴത്തെ ഫസ്റ്റ് ടീം ഗോളി ആയ ഉബൈദിനു മികച്ച മത്സരം നൽകാൻ ഷായെനു കഴിയുമെന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ.
Content Highlights: Gokulam Kerala FC Sign Goalkeeper Shayan Roy