കോഴിക്കോട്: ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യുടെ പരിശീലകസ്ഥാനത്തു നിന്ന് സ്പാനിഷുകാരന്‍ ഫെര്‍ണാണ്ടോ സാന്റിയോഗ വലേറയെ നീക്കി. പ്രീസീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് നടപടി. 44-കാരനായ വലേറ മുമ്പ് കാറ്റലോണിയന്‍ ക്ലബ്ബ് ഗോവയെ പരിശീലിപ്പിച്ചിരുന്നു.

സ്പാനിഷ് പരിശീലകന്റെ കീഴില്‍ ഗോകുലം കേരള പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായിരുന്നു. എന്നാല്‍ പ്രീസീസണ്‍ മത്സരങ്ങളില്‍ ടീമിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ഇതോടെ വലേറയ്ക്ക് സ്ഥാനം നഷ്ടമായി.

കഴിഞ്ഞവര്‍ഷം ഐ ലീഗില്‍ ഏഴാം സ്ഥാനത്തായിരുന്ന ഗോകുലം പുത്തന്‍ താരങ്ങളുമായാണ് പുതിയ സീസണിനെത്തുന്നത്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് മുന്‍ പരിശീലകന്‍ ഡെറിക് പെരേര, ഐസോളിനെ ഐ ലീഗ് ചാമ്പ്യന്‍മാരാക്കിയ ഖാലിദ് ജമീല്‍, അര്‍മാന്റോ കൊളോസോ എന്നിവരാണ് പുതിയ പരിശീലകനായുള്ള സാധ്യതാപ്പട്ടികയിലുള്ളത്.

Content Highlights: Gokulam Kerala FC sack head coach Valera