പുതുവര്‍ഷത്തിലെ ആദ്യമത്സരത്തില്‍ ഗോകുലത്തിന് വിജയം, ചര്‍ച്ചിലിനെ കീഴടക്കി


Photo: twitter.com/GokulamKeralaFC

മഞ്ചേരി: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയ്ക്ക് വിജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം ചര്‍ച്ചിലിനെ പരാജയപ്പെടുത്തിയത്.

പുതിയ പരിശീലകന്‍ ഫ്രാന്‍സിസ് ബോണറ്റിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷത്തില്‍ ആദ്യമത്സരം കളിക്കാനിറങ്ങിയ ഗോകുലം ആരാധകരെ നിരാശപ്പെടുത്തിയില്ല. 80-ാം മിനിറ്റില്‍ സെര്‍ജിയോ മെന്‍ഡിഗുട്‌സിയയാണ് മലബാറിയന്‍സിനായി വിജയഗോള്‍ നേടിയത്.

ഈ വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയമടക്കം 18 പോയന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തെത്തി. തോല്‍വിയോടെ ചര്‍ച്ചില്‍ ബ്രദേശ് ഏഴാം സ്ഥാനത്തേക്ക് വീണു. 10 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുള്ള ശ്രീനിധി ഡെക്കാനാണ് പട്ടികയില്‍ ഒന്നാമത്. റൗണ്ട്ഗ്ലാസ് പഞ്ചാബാണ് രണ്ടാമത്.

മത്സരം തുടങ്ങുംമുന്‍പ് അഞ്ചാം സ്ഥാനത്തായിരുന്ന ഗോകുലത്തിന് വിജയം അനിവാര്യമായിരുന്നു. ഇതോടെ കിരീടപ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് സാധിച്ചു. ഹാട്രിക്ക് കിരീടമാണ് ഗോകുലം ഈ സീസണിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Content Highlights: gokulam kerala fc, gokulam fc, gokulam vs chuchill brothers, i league 2023, i league football, gkfc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented