കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളിലെ ആവേശപ്പോരില്‍ ഗോകുലം കേരള എഫ്.സി.യെ കീഴടക്കി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 32നായിരുന്നു ജയം. ഒരു പെനാല്‍ട്ടി നഷ്ടപ്പെടുത്തുകയും 30ാം മിനിറ്റുമുതല്‍ പത്തുപേരായി ചുരുങ്ങുകയുംചെയ്ത ഗോകുലത്തിന് തോല്‍വിയില്‍ സ്വയം പഴിക്കാം.

ജയത്തോടെ 10 കളിയില്‍നിന്ന് ചര്‍ച്ചിലിന് 22 പോയന്റായി. രണ്ടാംസ്ഥാനത്തുള്ള റിയല്‍ കശ്മീരിനേക്കാള്‍ അഞ്ചു പോയന്റ് കൂടുതല്‍. 16 പോയന്റുള്ള ഗോകുലം അഞ്ചാം സ്ഥാനത്താണ്.

ചര്‍ച്ചിലിനായി ലുക്ക മാജ്‌സന്‍ ഇരട്ടഗോള്‍ (26, പെനാല്‍ട്ടി 87) നേടി. ഒരു ഗോള്‍ കിങ്‌സ്‌ലി ഫെര്‍ണാണ്ടസ് (53) നേടി. ഗോകുലത്തിനായി ഫിലിപ്പ് അഡ്‌ജെ (80), എം.എസ്. ജിതിന്‍ (90+2) എന്നിവര്‍ ഗോള്‍ നേടി. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടിയാണ് ഫിലിപ്പ് അഡ്‌ജെ തുലച്ചത്. 30ാംമിനിറ്റില്‍ ചര്‍ച്ചിലിന്റെ വന്‍ലാല്‍ ദൗത്തയെ വീഴ്ത്തിയതിനാണ് വിന്‍സി ബാരറ്റോക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്.

Content Highlights: Gokulam Fc Kerala lost to Churchil Brothers in I league