-
കോഴിക്കോട്: ഐ-ലീഗിലെ കേരള ക്ലബ്ബ് ഗോകുലം എഫ്.സിക്ക് പുതിയ പരിശീലകൻ. ഇറ്റലിക്കാരനായ വിൻസെൻസോ ആൽബർട്ടോ അന്നിസ ഗോകുലത്തിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തു. ഒരു വർഷത്തേക്കാണ് കരാർ. കഴിഞ്ഞ വർഷം കരിബീയിൻ രാജ്യമായ ബെലീസേയുടെ സീനിയ ടീം പരിശീലകനായിരുന്നു വിൻസെൻസോ.
മുപ്പത്തിയഞ്ചുകാരനായ വിൻസെൻസോ ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. അർമീനിയയുടെ അണ്ടർ-19 പരിശീകനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോച്ചിങ് തിരഞ്ഞെടുക്കുന്നത് മുമ്പ് വിൻസെൻസോ അന്നത്തെ ഇറ്റാലിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ വെനെസിയ എഫ്.സി യുടെ മധ്യനിര കളിക്കാരൻ ആയിരിന്നു. ഇറ്റാലിയൻ തേർഡ് ഡിവിഷൻ ക്ലബ്ബ് ആൻഡ്രിയ ബാറ്റ് യങാണ് വിൻസെൻസോ പരിശീലിപ്പിച്ച ആദ്യ ടീം. അവിടെ മൂന്ന് കൊല്ലം അദ്ദേഹം പരിശീലകനായി.
'ഗോകുലത്തിന്റെ കോച്ചായി നിയമിച്ചതിൽ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ് മികച്ച ഫുട്ബോളാണ് കാഴ്ചവെച്ചത്. മികച്ച താരങ്ങളുള്ള ടീം ആണ്. ഈ വര്‍ഷം ഐ ലീഗ് നേടുകയാണ് ലക്ഷ്യം'. കോച്ച് വിൻസെൻസോ വ്യക്തമാക്കി.
രണ്ടു സീസണുകളിലായി ഗോകുലത്തെ പരിശീലിപ്പിച്ച സാന്റിയാഗോ വരേല കഴിഞ്ഞ ദിവസം ക്ലബ്ബ് വിട്ടിരുന്നു. 2017-18 സീസണിൽ ആദ്യമായി ഗോകുലത്തിലെത്തിയ വരേല ക്ലബ്ബിനെ കേരള പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരാക്കി. എന്നാൽ ഇടയ്ക്ക് ക്ലബ്ബ് വിട്ട വരേല വീണ്ടും പരിശീലകനായെത്തി. ഡ്യൂറന്റ് കപ്പ് നേട്ടത്തോടെയാണ് രണ്ടാം വരവ് ആഘോഷമാക്കിയത്. ബംഗ്ലാദേശിൽ നടന്ന ഷെയ്ഖ് കമാൽ കപ്പിൽ ഗോകുലത്തെ ഫൈനലിലെത്തിക്കുകയും ചെയ്തു.
Content Highlights: gokulam fc appoints vincenzo alberto annese as new coach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..