Photo: twitter.com/YMSkulubu
ഈസ്താംബൂള്‍: തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഗോള്‍കീപ്പര്‍ അഹ്‌മദ് ഐറപ് തുര്‍ക്കാസ്ലന് ദാരുണാന്ത്യം. താരത്തിന്റെ ഫുട്‌ബോള്‍ ക്ലബ്ബായ യെനി മലാട്യാസ്‌പോറാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
' ഞങ്ങളുടെ ഗോള്‍കീപ്പര്‍ അഹ്‌മദ് ഐറപ് തുര്‍ക്കാസ്ലന് ഭൂകമ്പത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായി. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു. നിങ്ങളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല. അഹ്‌മദ്... നിങ്ങള്‍ അത്രയും മികച്ച ഒരു വ്യക്തിയായിരുന്നു' - യെനി മലാട്യാസ്‌പോര്‍ ക്ലബ്ബ് സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
2021-ലാണ് താരം യെനി മലാട്യാസ്‌പോറിലെത്തുന്നത്. സെക്കന്‍ഡ് ഡിവിഷനില്‍ ടീമിനായി ആറ് മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു. 28 കാരനായ അഹ്‌മദിനെ ഭുകമ്പത്തെത്തുടര്‍ന്ന് ഫെബ്രുവരി ആറുമുതല്‍ കാണാതായിരുന്നു. പിന്നീട് അദ്ദേഹത്തെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുന്‍ ചെല്‍സി ന്യൂകാസില്‍ താരമായ ഘാനയുടെ ക്രിസ്റ്റ്യന്‍ അട്‌സുവും ഭുകമ്പത്തിലകപ്പെട്ടിരുന്നു. എന്നാല്‍ അട്‌സുവിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയെന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
Content Highlights: Goalkeeper Ahmet Eyup Turkaslan dies in Turkey earthquake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..