കോഴിക്കോട്: സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ ലൂക്കാ മേജ്‌സെന്‍ ഇനി കേരള ക്ലബ്ബ് ഗോകുലത്തിനായി കളിക്കും. കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ടോപ് സ്‌കോറര്‍ ആയിരിന്നു മേജ്‌സെന്‍. ചര്‍ച്ചിലിനായി 11 ഗോളുകള്‍ നേടി. 

ഈ വര്‍ഷം നടന്ന ഐ ലീഗ് യോഗ്യതാ മത്സരത്തില്‍ ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയും സ്ലൊവേനിയന്‍ താരം കളിച്ചിരുന്നു. ഇന്ത്യയിലെത്തും മുമ്പ് സ്ലൊവേനിയന്‍ ലീഗിലെ താരമായിരുന്നു 32-കാരനായ മേജ്‌സെന്‍. 

'ഐ ലീഗില്‍ ഗോകുലം മികച്ച ടീമാണ്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരായ ക്ലബ്ബിന്റെ കൂടെ കളിക്കുന്നതില്‍ വളരെയധികം സന്തോഷം ഉണ്ട്. കോച്ച് അന്നീസയുടെ കീഴില്‍ ഇനിയും കിരീടങ്ങള്‍ നേടാന്‍ ഈ ക്ലബിന് കഴിയും.' കരാര്‍ ഒപ്പിട്ട ശേഷം മേജ്‌സെന്‍ പ്രതികരിച്ചു.

Content Highlights: GKFC sign Slovenian forward Luka Majcen