
ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന കേരളത്തിലെ ക്ലബ്ബിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗിവ്സൺ പറഞ്ഞു. പ്രായത്തിനപ്പുറമുള്ള പക്വത കളിക്കളത്തിൽ പ്രകടിപ്പിക്കുന്ന താരമാണ് ഗിവ്സണെന്നും ബ്ലാസ്റ്റേഴ്സിനായി അദ്ദേഹത്തിന് വലിയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനാകുമെന്നും അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പ്രതികരിച്ചു.
കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിനു വേണ്ടി പ്രൊഫെഷണൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് 16 തവണ കളത്തിലിറങ്ങിയ ഗിവ്സൺ രണ്ടു ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തിരുന്നു. 2016ഇൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിവ്സൺ ഇന്ത്യൻ ആരോസിൽ എത്തും മുമ്പ് മൂന്നു വർഷം അവിടെയായിരുന്നു.
അണ്ടർ-16 ഇന്ത്യൻ ദേശീയ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഗിവ്സൺ അംഗമായിരുന്ന ടീം 2018 ഇൽ മലേഷ്യയിൽ നടന്നഎഎഫ്സി ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു. കൂടാതെ ദേശീയ അണ്ടർ-17 ടീമിലും ഗിവ്സൺ ഇടംപിടിച്ചിട്ടുണ്ട്. 2019 ജൂൺ നാലിന് റഷ്യയിൽ നടന്ന ഇന്റർനാഷണൽ അണ്ടർ-19 ചാംപ്യൻഷിപ്പിലും കളിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..