ടൂറിന്‍: 2020 യൂറോ കപ്പ് വിജയിച്ച ഇറ്റലിയുടെ നായകനും പ്രതിരോധ താരവുമായ ജോര്‍ജിയോ ചില്ലിനിയുമായുള്ള കരാര്‍ യുവന്റ്‌സ് 2023 വരെ നീട്ടി. 

യുവന്റസിന്റെ സെന്റര്‍ ബാക്കായ ചില്ലിനി യൂറോയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഈ വര്‍ഷം യുവന്റസുമായുള്ള താരത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. ഫ്രീ ഏജന്റാകാനായിരുന്നു താരത്തിന്റെ തീരുമാനം. 

പക്ഷേ യുവന്റസ് വീണ്ടും സമീപിച്ചതോടെ ചില്ലിനി രണ്ടുവര്‍ഷത്തേക്ക് കൂടി ക്ലബില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. യുവന്റസിനായി 535 മത്സരങ്ങള്‍ കളിച്ച ചില്ലിനി സീരി എ കിരീടവും കോപ്പ ഇറ്റാലിയ കിരീടവും അഞ്ചുവീതം തവണ സ്വന്തമാക്കി.

കഴിഞ്ഞ സീസണില്‍ പരിക്ക് അലട്ടിയതുമൂലം വെറും 17 മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് യുവന്റസിന് വേണ്ടി കളിക്കാന്‍ സാധിച്ചത്.

Content Highlights: Giorgio Chiellini signs new Juventus contract, to stay with club until 2023