Photo: AFP
സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി ജിയാനി ഇന്‍ഫന്റിനോ. ദോഹയില്‍ വെച്ച് നടന്ന ലോക ഫുട്ബോള്‍ ഗവേണിങ് ബോഡിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഫിഫയുടെ പ്രസിഡന്റാണ് ഇന്‍ഫന്റിനോ.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്‍ഫന്റിനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും ഇന്‍ഫന്റിനോയാണ് പ്രസിഡന്റായത്. 52 കാരനായ ഇദ്ദേഹം സ്വിസ്-ഇറ്റാലിയന്‍ അഭിഭാഷകനാണ്.
ഫിഫയുടെ പ്രസിഡന്റ് ആകുന്നതിന് മുന്‍പ് ഇദ്ദേഹം യുവേഫ യൂറോപ്യന്‍ ഗവേണിങ് ബോഡിയുടെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-ലാണ് ഇന്‍ഫന്റിനോ ആദ്യമായി ഫിഫ പ്രസിഡന്റാകുന്നത്.
സെപ് ബ്ലാറ്റര്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഇന്‍ഫന്റിനോയ്ക്ക് അവസരം ലഭിച്ചത്. പിന്നീട് 2019-ല്‍ പാരീസില്‍ വെച്ച് റീ ഇലക്ഷന് നടന്നപ്പോഴും ഇന്ഫന്റിനോയ്ക്കായിരുന്നു വിജയം.
വരാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുശേഷമായിരിക്കും ഇലക്ഷന്. 2022 നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. അടുത്ത വര്‍ഷം ആദ്യമായിരിക്കും ഇലക്ഷന് നടക്കുകയെന്ന് ഇന്‍ഫന്റിനോ പറഞ്ഞു.
Content Highlights: Gianni Infantino To Stand For Re-Election As FIFA President
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..