ജിയാനി ഇൻഫന്റിനോ
കിഗാലി: ജിയാനി ഇന്‍ഫന്റിനോ നാല് വര്‍ഷത്തേക്ക് കൂടി ഫിഫയുടെ തലപ്പത്തേക്ക് നിയമിക്കപ്പെട്ടു. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ജിയാനി ഇന്‍ഫന്റിനോയ്ക്ക് എതിരില്ലായിരുന്നു. റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ നടന്ന ഫിഫയുടെ 73-ാം കോണ്‍ഗ്രസില്‍ വെച്ചാണ് 52-കാരനായ ഇന്‍ഫന്റിനോയെ വീണ്ടും ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
2006-ല്‍ മുന്‍ഗാമി സെപ് ബ്ലാറ്ററെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ജിയാനി ഇന്‍ഫന്റിനോ ആദ്യമായി ഫിഫയുടെ തലപ്പത്തേക്കെത്തിയത്. അതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. 2027 വരെയാണ് ഇന്‍ഫന്റിനോയ്ക്ക് തുടരാം. ഫിഫ ചട്ടം അനുസരിച്ച് 2027ലെ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മത്സരിക്കാനാകും.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് കളിക്കാനുള്ള പദ്ധതി പരാജയപ്പെട്ടത് ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍ അസോസിയേഷനുകള്‍ക്കിടയില്‍ അതൃപ്തിയുണ്ടെങ്കിലും മറ്റൊരു സ്ഥാനാര്‍ത്ഥിയും മുന്നോട്ട് വരാത്തതിനെത്തുടര്‍ന്നാണ് ഇന്‍ഫാന്റിനോയുടെ വീണ്ടും തിരഞ്ഞെടുത്തത്.
ജര്‍മ്മനി, നോര്‍വേ, സ്വീഡന്‍ എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയില്‍ തൃപ്തരല്ല.
Content Highlights: Gianni Infantino re-elected unopposed as FIFA president
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..