ബെര്‍ലിന്‍: 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്ത് ജര്‍മനി. ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചാണ് ലോഗോ പ്രകാശനം ചെയ്തത്. 2024 യൂറോകപ്പിന് ജര്‍മനിയാണ് ആതിഥേയത്വം വഹിക്കുന്നത്. 

'ഫുട്‌ബോളിനാല്‍ ഒരുമിക്കാം, യൂറോപ്പിന്റെ ഹൃദയഭാഗത്ത് ഒരുമിക്കാം' എന്നതാണ് 2024 യൂറോ കപ്പിന്റെ പ്രധാന ആശയം. പത്ത് സ്റ്റേഡിയങ്ങളിലായാണ് യൂറോകപ്പ് മത്സരങ്ങള്‍ നടക്കുക. യൂറോകപ്പില്‍ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെ പതാകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

2024 ജൂണ്‍-ജൂലായ് മാസങ്ങളിലായി മത്സരം നടക്കും. 2006-ല്‍ ലോകകപ്പിന് വേദിയായ ശേഷം ഇതാദ്യമായാണ് ജര്‍മനി വലിയൊരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 

Content Highlights: Germany unveils logo for soccer's 20214 European Championship during a ceremony on Tuesday