യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ നാപ്പോളി സമനിലയില്‍ തളച്ചിരുന്നു. നാപ്പോളിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.

മത്സരശേഷം വളരെ രസകരമായാണ് നാപ്പോളി പരിശീലകന്‍ ഗെന്നാരോ ഗട്ടൂസോ പ്രതികരിച്ചത്. രണ്ടാം പാദം ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണെന്നും ക്വാര്‍ട്ടറിലത്താനാകുമെന്ന പ്രതീക്ഷയുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

' ഒന്നും അവസാനിച്ചിട്ടില്ല. നൗകാമ്പില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് അറിയാം. എന്നാല്‍, ബാഴ്‌സയെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഹെല്‍മറ്റും പട്ടച്ചട്ടയും വാങ്ങും'- ഗട്ടൂസോ തന്റെ ശൈലിയില്‍ മറുപടി നല്‍കി.


Content Highlights: Gennaro Gattuso says Napoli will use ‘helmets and armour’