ഇംഗ്ലണ്ടിന്റെ വമ്പന്‍ തോല്‍വി; പരിശീലകന്‍ സൗത്ത് ഗേറ്റ് പുറത്തേക്ക് ?


ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ ഹംഗറി എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ത്രീ ലയണ്‍സിനെ നാണം കെടുത്തിയത്

Photo: AP

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ സമീപകാല പ്രകടനത്തില്‍ ആരാധകര്‍ ഏറെ സന്തോഷിച്ചിരുന്നു. 2018 ലോകകപ്പിന്റെ സെമി ഫൈനല്‍, ഈയിടെ അവസാനിച്ച യൂറോ കപ്പിന്റെ ഫൈനല്‍ അങ്ങനെ നീളുന്നു സൗത്ത്‌ഗേറ്റിന് കീഴിലുള്ള ടീം ഇംഗ്ലണ്ടിന്റെ നേട്ടങ്ങള്‍.

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പരിശീലകനായി ആരാധകര്‍ സൗത്ത്‌ഗേറ്റിനെ വാഴ്ത്തുകയും ചെയ്തു. എന്നാല്‍ യുവേഫ നേഷന്‍സിലെ ഇംഗ്ലണ്ടിന്റെ ദയനീയമായ പ്രകടനത്തിന്റെ പിന്നാലെ ആരാധകര്‍ പരിശീലകനെതിരേ തിരിഞ്ഞിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും താരമൂല്യമുള്ള ടീമായ ഇംഗ്ലണ്ട് നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇതുവരെ ഒരു മത്സരത്തില്‍പ്പോലും വിജയിച്ചില്ല എന്നുമാത്രമല്ല താരതമ്യേന അതിദുര്‍ബലരായ ഹംഗറിയോട് രണ്ട് തവണ തോല്‍ക്കുകയും ചെയ്തു.

ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ ഹംഗറി എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ത്രീ ലയണ്‍സിനെ നാണം കെടുത്തിയത്. അതും സ്വന്തം ഗ്രൗണ്ടില്‍വെച്ച്. 1928 ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് സ്വന്തം ഗ്രൗണ്ടില്‍ ഇത്രയും വലിയ തോല്‍വി ഏറ്റുവാങ്ങിയത്. ആരാധകര്‍ക്ക് വിശ്വസിക്കാവുന്നതിലുമപ്പുറമായിരുന്നു കാര്യങ്ങള്‍. പ്രതിരോധവും മുന്നേറ്റനിരയും മധ്യനിരയുമെല്ലാം താളം തെറ്റിയ മത്സരത്തില്‍ ഇംഗ്ലണ്ട് ദയനീയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഈ ഫോം തുടര്‍ന്നാല്‍ ഇംഗ്ലണ്ട് നവംബറില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ വിയര്‍ക്കേണ്ടിവരും. താരസമ്പന്നമായ ഇംഗ്ലണ്ട് ടീമിനെ നന്നായി പരിശീലിപ്പിക്കാന്‍ കഴിയാത്ത സൗത്ത്‌ഗേറ്റിനെ പുറത്താക്കണമെന്ന ആരാധകരുടെ ആവശ്യം ശക്തമാകുന്നുണ്ട്. #SOUTHGATEOUT എന്ന ഹാഷ്ടാഗില്‍ ആരാധകര്‍ വലിയ പ്രതിഷേധമാണ് നടത്തുന്നത്.

ലീഗ് എ യിലെ ഗ്രൂപ്പ് മൂന്നിലാണ് ഇംഗ്ലണ്ട് നേഷന്‍സ് ലീഗില്‍ കളിക്കുന്നത്. ആദ്യ മത്സരത്തില്‍ ഹംഗറിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് അടുത്ത മത്സരത്തില്‍ ഇറ്റലിയോടും ജര്‍മനിയോടും സമനില വഴങ്ങി. ഇതോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതകള്‍ പതിയെ മങ്ങി. ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ഫൈനലിലേക്ക് പ്രവേശനമുണ്ടാകൂ എന്നറിയാവുന്ന ഇംഗ്ലണ്ട് പക്ഷേ ഹംഗറിയ്‌ക്കെതിരേ ദുര്‍ബലമായ പ്രകടനത്തിലൂടെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. ടീം നേഷന്‍സ് ലീഗില്‍ നിന്ന് പുറത്താകലിന്റെ വക്കിലാണ്.

മോശം ഫോം തുടരുന്ന ഇംഗ്ലണ്ടിന്റെ ശൈലി തന്നെ മാറ്റണമെന്നും പുതിയ പരിശീലകനെ കൊണ്ടുവരണമെന്നുമാണ് ആരാധകരുടെ ആവശ്യം. ജാക്ക് ഗ്രീലിഷിനെപ്പോലെയുള്ള ലോകോത്തര താരങ്ങളെ ബെഞ്ചിലിരുത്തിയ സൗത്ത്‌ഗേറ്റിന്റെ നടപടിയ്‌ക്കെതിരേയും പ്രതിഷേധം ശക്തമാണ്. വരാനിരിക്കുന്ന ലോകകപ്പില്‍ സൗത്ത്‌ഗേറ്റ് തന്നെയാകുമോ ഇംഗ്ലണ്ട് പരിശീലകന്‍ എന്നറിയാനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

Content Highlights: england football team, gareth southgate, uefa nations league, england vs hungry, fifa worldcup

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented